UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സ് ചാവേറിനെ 2015-ല്‍ കൈയില്‍ കിട്ടിയിട്ടും വിട്ടു

അഴിമുഖം പ്രതിനിധി

ബ്രസ്സല്‍സിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ ചാവേര്‍ സഹോദരന്മാരില്‍ ഒരാളായ ഇബ്രാഹിം എല്‍ ബക്രൗയിയെ 2015 ജൂലൈയില്‍ തുര്‍ക്കി പിടികൂടി ബല്‍ജിയത്തിന് കൈമാറിയതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റെസെപ് എര്‍ഡോഗന്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ ഭീകര ബന്ധം സ്ഥിരീകരിക്കാന്‍ ബല്‍ജിയത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഗാസിയന്‍ടെപില്‍ വച്ചാണ് ഇബ്രാഹിമിനെ തുര്‍ക്കി പിടികൂടിയതെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇയാളെ പിന്നീട് ബല്‍ജിയം അധികൃതര്‍ വിട്ടയക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍