UPDATES

മിസ്ട്രീക്ക് പിന്നാലെ ടാറ്റയില്‍ നിന്ന് ഉന്നതരുടെ കൊഴിഞ്ഞ് പോക്ക്

അഴിമുഖം പ്രതിനിധി

ടാറ്റാ സണ്‍സില്‍ നിന്ന് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയ ശേഷം കമ്പിനിയില്‍ നിന്ന് ഉന്നതരുടെ കൊഴിഞ്ഞ് പോക്ക് ആരംഭിച്ചു. ടാറ്റാ ഗ്രൂപ്പ് എച്ച്ആര്‍ മേധാവി എന്‍ എസ് രാജനും കമ്പനിയില്‍നിന്നും രാജിവച്ചു. ടാറ്റയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു രാജന്‍.

രാജനു പുറമെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. നിര്‍മാല്യകുമാര്‍, മധു കണ്ണന്‍ തുടങ്ങിയവരും രാജി കത്ത് നല്‍കി. ഇവരുടെ രാജി ടാറ്റാ സണ്‍സ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഈ 24-നായിരുന്നു സൈറസ് മിസ്ട്രിയെ പുറത്താക്കിയത്. പകരം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാനായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഡയറക്ടേഴ്സ് ബോര്‍ഡ് യോഗമാണ് വോട്ടെടുപ്പിലൂടെ മിസ്ട്രിയെ നീക്കാന്‍ തീരുമാനിച്ചത്. അടുത്ത ഫെബ്രുവരി വരെ രത്തന്‍ ടാറ്റയായിരിക്കും ഗ്രൂപ്പിനെ നയിക്കുക. മിസ്ട്രി ചുമതലയേറ്റ ശേഷം കമ്പനി നഷ്ടത്തിലായതാണ് പുറത്താക്കലിന്റെ കാരണമെന്നാണ് സൂചനകള്‍.

 

ടാറ്റ വീണ്ടും കുടുംബഭരണത്തിലേക്കോ? ഗ്രൂപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

 

എന്തുകൊണ്ട് രത്തന്‍ ടാറ്റ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍