UPDATES

എഡിറ്റര്‍

ഇലക്ട്രോണിംഗ് മാലിന്യങ്ങളെ പൊന്നിന്‍ വിലയുള്ള മെറ്റലുകളാക്കി വീണാ ഷോജാവാലാ

Avatar

അഴിമുഖം പ്രതിനിധി

ഇന്ന് ലോകം മുഴുവനും നേരിടുന്ന പ്രധാന പ്രശ്‌നമാണ് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനം. ഇതില്‍ ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നതാണ് വിഷലിപ്തമായ ഇലക്ട്രോണിംഗ് മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനം. ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ വീണാ ഷോജാവാലാ. ഒരുപകാരവും ഇല്ലെന്ന്‌ നാം കരുതുന്ന വിഷലിപ്തമായ ഇലക്ട്രോണിംഗ് മാലിന്യങ്ങളെ പൊന്നിന്‍ വിലയുള്ള മെറ്റലുകളാക്കി മാറ്റിരിക്കുകയാണ് വീണാ. നിലവില്‍ ഏറ്റവും വേഗത്തില്‍ ഇലക്ട്രോണിംഗ് മാലിന്യങ്ങളെ പുതിക്കിയെടുക്കുന്ന സംവിധാനമാണ് വീണാ അവതരിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രോണിംഗ് മാലിന്യങ്ങളില്‍ വളരെയധികം ഉപകാരപ്പെടുന്ന മെറ്റലുകള്‍ അടങ്ങിയിട്ടുണ്ട്. പക്ഷെ ഇത് വേര്‍തിരിച്ച് എടുക്കുന്നത് വളരെ ബുദ്ധിമുട്ടുളളതും ചിലവേറിയതുമാണ്. ഇ-മാലിന്യങ്ങളില്‍ വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മെറ്റലുകള്‍ വേര്‍തിരിക്കുന്നത് അപകടകരമായ പ്രക്രിയയാണ്.

ലോകത്തിന് ഇപ്പോള്‍ വേണ്ടത് വളരെ സുരക്ഷിതമായി ഇ-മാലിന്യങ്ങളെ പുതിക്കിയെടുക്കുന്നതിനുള്ള ചിലവുകുറഞ്ഞ സംവിധാനമാണെന്നും ഞങ്ങളുടെ ലക്ഷ്യമെന്നത് എല്ലാ പ്രാദേശിക ഇടങ്ങളിലും അവരുടെ ഇ-മാലിന്യങ്ങളെ ഉപകാരപ്രദമായ മെറ്റലുകളാക്കാനുള്ള സുരക്ഷിതവും ചിലവു കുറഞ്ഞതുമായ സംവിധാനം ഒരുക്കയെന്നതാണെന്നും വീണാ പറയുന്നു.

ഒരു ടണ്‍ മൊബൈല്‍ ഫോണുകളില്‍(6000 ഹാന്‍ഡ് സെറ്റുകള്‍) 130 കിലോ കോപ്പറും, മൂന്നര കിലോ വെള്ളിയും, 340 ഗ്രാം ഗോള്‍ഡും, 140 ഗ്രാം പല്ലേഡിയവുമുണ്ട്. ഇത് ഏകദേശം 10,000 ഡോളറിന്റെ മൂല്യത്തിനും മുകളിലാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cgmRUd

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍