UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം-ദുബായ്എമിറേറ്റ്സ് വിമാനാപകടം; ഒരു മരണം

അഴിമുഖം പ്രതിനിധി 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരവെയുണ്ടായ പൊട്ടിത്തെറിയില്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇതേസമയം, വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ രക്ഷപെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചക്ക് 12.45 ഓടെയാണ് ഇകെ – 521 വിമാനത്തില്‍ തീപിടിത്തമുണ്ടായതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. അഗ്നിബാധയെ തുടര്‍ന്ന്  ദുബൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു തവണ വിമാനത്തിനുള്ളില്‍ നിന്നു സ്‍ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ ഇറങ്ങി ഉടനടി തന്നെ യാത്രക്കാരെ രക്ഷപെടുത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. 

282 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 226 യാത്രക്കാര്‍ ഇന്ത്യക്കാരും 24 ബ്രിട്ടീഷുകാരും 11 യുഎഇ സ്വദേശികളും ഉള്‍പ്പെടും. പൈലറ്റിന്റെ പരിചയക്കുറവാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരികയാണെന്ന് ദുബൈ അധികൃതര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍