UPDATES

വിദേശം

സിറിയയില്‍ നിന്നുള്ള ട്വീറ്റുകള്‍; മുറിവേറ്റ ഹൃദയങ്ങള്‍ പറയുന്നത്

Avatar

അഴിമുഖം പ്രതിനിധി

യുദ്ധം രൂക്ഷമായ സിറിയയിലെ അലെപ്പോ നഗരത്തിലെ ജനങ്ങളുടെ ദുരിതങ്ങളെ കുറിച്ച് ഒരു ഏഴുവയസ്സുകാരിയും അവളുടെ അമ്മയും അയയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, നഗരത്തില്‍ നിന്നുള്ള കഥകള്‍ക്ക് ഹൃദയസ്പൃക്കായ സ്വകാര്യമാനങ്ങള്‍ കൂടി നല്‍കുന്നു. ‘ഹായ് ഞാന്‍ ഏഴുവയസ്സുകാരി ബാന. കിഴക്കന്‍ അലെപ്പോയില്‍ നിന്നാണ് ഞാനും അമ്മയും ട്വീറ്റ് ചെയ്യുന്നത്. അക്കൗണ്ട് സംരക്ഷിക്കുന്നത് അമ്മയാണ്,’ എന്നാണ് ട്വിറ്റര്‍ പരിശോധിച്ച ഇവരുടെ അക്കൗണ്ടിലെ സ്വയംവിശേഷണത്തില്‍ വിവരിച്ചിരിക്കുന്നത്. @അഹമയലറയമിമ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ബാനാ അലബെഡും അവളുടെ അമ്മ ഫാത്തിമയും സന്ദേശങ്ങള്‍ അയയ്ക്കുന്നത്.
 
തന്റെ ദൈനംദിന ജീവിതത്തില്‍ നിന്നുള്ള നിശ്ചല ചിത്രങ്ങള്‍ മുതല്‍ ബോംബാക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വരെയുണ്ട്. ചില കടുത്ത ചോദ്യങ്ങള്‍ അവള്‍ മുന്നോട്ടുവയ്ക്കുന്നു: ‘എന്തിനാണ് അവര്‍ എല്ലാ ദിവസം ബോംബാക്രമണം നടത്തുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നത്?’

88,000 പേര്‍ ഇപ്പോള്‍ തന്നെ അവളുടെ സന്ദേശങ്ങളെ പിന്തുടരുന്നു. ഇക്കഴിഞ്ഞ 17ന് ട്വിറ്ററിലൂടെ പെരിസ്‌കോപ്പ് ദൃശ്യങ്ങള്‍ തത്സമയം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവള്‍ നടത്തിയെങ്കിലും കടുത്ത ഷെല്ലിംഗ് മൂലം വിജയിച്ചില്ല. ‘ഇപ്പോള്‍ ബോംബാക്രമണം നടക്കുകയാണ്. എനിക്ക പെരിസ്‌കോപ്പ് ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ.’

രോഗബാധിതയായി കിടക്കുന്ന ബാനയുടെ വീഡിയോ 2,100 ലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. അവളുടെ ചില ട്വീറ്റുകളിലെ വിശദാംശങ്ങള്‍ വളരെ ഭയാനകങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു അനുഭവമാണ് ലോകം ഒരു ഏഴുവയസ്സുകാരിക്ക് നല്‍കുന്നത്.
താഴെ കൊടുത്തിരിക്കുന്നത് പോലെയുള്ള സന്ദേശങ്ങള്‍ അവള്‍ ഏറെ പിന്തുണക്കാരെയും ആശ്വാസവചനങ്ങളും നേടിക്കൊടുത്തിട്ടുണ്ടാവാം. പക്ഷെ അലെപ്പോയില്‍ സമാധാനം ഇനിയും വളരെ അകലെയാണ്. റഷ്യയുടെ പിന്തുണയുള്ള ബാഷര്‍ ആസാദ് സര്‍ക്കാരും അമേരിക്ക പിന്തുണയ്ക്കുന്ന സിറിയന്‍ വിമതരും തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ് അലെപ്പോ. നഗരത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സാന്നിധ്യം ഇനിയും സ്ഥിതീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, തങ്ങളുടെ മണ്ണില്‍ നിന്നും ഐഎസിനെ തുരത്താനുള്ള പോരാട്ടത്തിലാണ് സിറിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍