UPDATES

വായിച്ചോ‌

12 വര്‍ഷം തീവ്രവാദിയായി ജയിലില്‍; നിരപരാധിയായ ഒരു കശ്മീരി നെയ്ത്തുകാരന്റെ ജീവിതം

2005 നവംബര്‍ 21-ന് 31-ആം വയസില്‍ സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹുസൈന്‍ ഫാസിലിന്റെ ജീവിതം

മുഹമ്മദ് ഹുസൈന്‍ ഫാസില്‍- ശ്രീനഗറിലെ ബച്ചപൂരാ പ്രദേശത്തെ ചെറുകിട നെയ്ത്തുകാരന്‍, 2005 നവംബര്‍ 21-ന് 31-ആം വയസില്‍ സ്വന്തം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഡല്‍ഹി പോലീസ് സിവിലിയന്‍ വേഷത്തില്‍ എത്തി ഇദ്ദേഹത്തോടും കുടുംബത്തോടും പറയാതെ ഡല്‍ഹിയിലേക്ക് കൊണ്ടുപോന്നു. പിന്നീട് നീണ്ട 12 വര്‍ഷം ജയിലിലായിരുന്നു മുഹമ്മദ്. ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കുറ്റം 2005 ഒക്ടോബര്‍ 29 ദീപാവലിക്ക് ന്യൂഡല്‍ഹിയില്‍ സ്‌ഫോടന പരമ്പര സൃഷ്ടിച്ച് 67 നിപരാധികളെ വധിച്ചതില്‍ പങ്കുണ്ടെന്നാണ്. 2017 ഫെബ്രുവരി 16-ന് ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി ശേഷം 18-ാം തീയ്യതി സ്വന്തം വീട്ടില്‍ എത്തിയ മുഹമ്മദിനെ ആരോഗ്യമില്ലാത്ത പ്രായമായ ഉമ്മയും സഹായികളായ മൂന്ന് പേരും അദ്ദേഹത്തെ സ്വാഗതം ചെയ്തു. കണ്ണീരോടെ ആ അമ്മ പറഞ്ഞത് ‘എന്റെ മകന്‍ വീണ്ടും ജനിച്ചിരിക്കുകയാണ്’ എന്നാണ്.

ഇന്ന് 43-കാരനായ മുഹമ്മദ് സ്വന്തം വീടിന്റെ ഒരു മൂലയില്‍ ഇരുന്ന് തന്റെ പതിഞ്ഞ സ്വരത്തിലാണ് എല്ലാവരോടും സംസാരിക്കുന്നത്. മുഹമ്മദിന്റെ പിതാവ് എതിരെയുള്ള മൂലയില്‍ ഇരുന്ന് തന്റെ മകന്റെ തിരിച്ചുവരവില്‍ ഇപ്പോഴും വിശ്വാസിക്കാന്‍ സാധിക്കാതെ കൈകല്‍ ചലിപ്പിച്ച് അതിഥികളെ നയിക്കുകയും അവരുടെ ആശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്യുകയാണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അയല്‍ക്കാരെയും ബന്ധുക്കലെയും കാണുന്ന മുഹമ്മദ് അവരില്‍ ചിലരെ ആശ്ലേഷിക്കുന്നുമുണ്ട്.

കഴിഞ്ഞ കുറെ നാളുകള്‍കൊണ്ട് തന്റെ വീടിന് ഒരുപാട് മാറ്റങ്ങള്‍ വന്നതായി മുഹമ്മദ് കണ്ടു. ചില ബന്ധുക്കള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ മരിച്ചു. തെരുവില്‍ നിന്ന് കയറി വന്നപ്പോള്‍ തന്റെ വീട് കണ്ടുപിടിക്കാന്‍ ആദ്യം ഇയാള്‍ക്ക് കഴിഞ്ഞില്ല. വീടിനടുത്തുള്ള കുട്ടികളെ ഇയാള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല, കാരണം അവരെല്ലാം ഇപ്പോള്‍ വളര്‍ന്ന് വലിയവരായി കഴിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/z3hXoq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍