UPDATES

ത്വിപ്‌ര ലാന്‍ഡ്; ത്രിപുര വീണ്ടും കത്തുന്നു

അഴിമുഖം പ്രതിനിധി

ത്വിപ്‌ര ലാന്‍ഡിനായുള്ള സമരങ്ങള്‍ അഗര്‍ത്തലയിലെ തെരുവുകളില്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി. ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) പ്രവര്‍ത്തകര്‍ ഇതേ ആവശ്യം ഉന്നിച്ച് അഗര്‍ത്തലയില്‍ അഴിച്ചു വിട്ട അക്രമങ്ങള്‍ പഴയ ത്രിപുരയെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അക്രമണം രൂക്ഷമായതോടെ സംസ്ഥാന തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളാണ് ഇപ്പോള്‍ തെരുവുകളില്‍ തീപടര്‍ത്തുന്നത്. ചൊവ്വാഴ്ച നടന്ന മാര്‍ച്ചില്‍ 17 പേര്‍ക്ക് പരിക്കേറ്റു. വീടുകളിലേക്കും കടകളിലേക്കും വരെ അക്രമങ്ങള്‍ പടര്‍ന്നു. ത്രിപുര െ്രെടബല്‍ ഏരിയ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഐപിഎഫ്റ്റി നഗരത്തില്‍ അക്രമങ്ങള്‍ നടത്തിയത്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ വൈര്യങ്ങളാണ് വീണ്ടും കത്തിതുടങ്ങുന്നത്. തെരഞ്ഞെടുപ്പ് മത്സരം പ്രധാനമായും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും ഐപിഎഫ്ടിയും തമ്മിലായിരുന്നു.

ത്വിപ്‌ര ലാന്‍ഡ് എന്ന പുതിയ സംസ്ഥാനം വേണമെന്ന ആദിവാസി സംഘടനയായ ഐപിഎഫ്ടിയുടെ ആവശ്യം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊക്കെയും എതിര്‍ക്കുന്നു. സിപിഎം, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഐപിഎഫിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായാണ് നിരാകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയും മൂന്നില്‍ രണ്ടു സ്ഥലത്ത് അധിവസിക്കുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് വേണ്ടി നിലവിലെ ത്രിപുര െ്രെടബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസിട്രിക്ട് കൗണ്‍സില്‍ രൂപം മാറ്റി സംസ്ഥാനമാക്കണമെന്നാണ് ഐപിഎഫ്ടിയുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് വിഭാഗീയത വളര്‍ത്താനാണ് ഐപിഎഫ്്ടി ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു.

ത്രിപുര ലാന്‍ഡിനായുള്ള ആവശ്യം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. 13ാം നൂറ്റാണ്ടിലെ രാജഭരണം മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. 20ാം നൂറ്റാണ്ടോടെ ശക്തമായ കുടിയേറ്റങ്ങള്‍ ത്രിപുരയിലുണ്ടായി. ത്രിപുരയിലെ രാജഭരണം ആദിവാസകളല്ലാത്ത ബംഗാളികളുടെ കുടിയേറ്റത്തെ അത്രകണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. 1970കളിലാണ് സ്വയം നിര്‍ണയാവകാശത്തിനായി ആദിവാസി സമരങ്ങള്‍ ആരംഭിക്കുന്നത്. ആദിവാസികളുടെ അവകാശസംരക്ഷണത്തിനായുള്ള നിയമങ്ങള്‍ രൂപീകരിക്കുന്നതിന് ഇത്തരം സമരങ്ങള്‍ കാരണമാവുകയും ചെയ്തു. ഇതിനിടെ ത്രിപുരയില്‍ രാഷ്ട്രീയപാര്‍ട്ടികളും ഐപിഎഫ്ടിയും ശക്തി പ്രാപിക്കുകയും ചെയ്തു. 2013ല്‍ തെലങ്കാന രൂപീകരിച്ചതോടെ വേവ്വേറെ സംസ്ഥാനത്തിനായുള്ള ഐപിഎഫ്ടിയുടെ ആവശ്യവും ശക്തമായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐപിഎഫ്ടി ആവശ്യമുന്നയിച്ച് റാലി നടത്തുന്നു. ഇത്തവണയാണത് അക്രമാസക്തമായത്.

ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നത്. ത്രിപുര െ്രെടബല്‍ ഏരിയാ ഓട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷമാണ് അധികാരത്തിലേറിയിരുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാറി മാറി അധികാരത്തിലേറിയിരുന്ന ത്രിപുര കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി മാറുന്നത് 1998 ലാണ്. ത്രിപുര തീവ്രവാദത്തിന്റെ പര്യായമായി മാറിയ പശ്ചാത്തലത്തില്‍ 1997 ഫെബ്രുവരി 16നാണ് സംസ്ഥാനത്ത് അഫ്‌സ്പ നടപ്പാക്കിയത്. പതിനെട്ട് വര്‍ഷമായി ത്രിപുരയില്‍ നിലവിലുണ്ടായിരുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കാന്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2015 ലാണ് തീരുമാനമായത്. ത്രിപുരയിലെ കാലങ്ങളായുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ സിപിഎമ്മും ഐപിഎഫ്ടിയും തമ്മിലാണ് വൈരം മുറുകുന്നത്. പുതിയ ഒരു സംസ്ഥാന ആവശ്യത്തിനായുള്ള സമരങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ തകര്‍ക്കുന്നിടത്താണ് പ്രശ്‌നം രൂക്ഷമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍