UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി രാഹുല്‍ ഗാന്ധിയെ കണ്ടു, വ്യാജവാര്‍ത്തകളെ പറ്റി സംസാരിച്ചു

പ്രധാനമായും സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. ട്വിറ്റര്‍ ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജാക്ക് ഡോര്‍സി സംസാരിച്ചു.

ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പ്രധാനമായും സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. ട്വിറ്റര്‍ ഇതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജാക്ക് ഡോര്‍സി സംസാരിച്ചു. വളരെ ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

336 മില്യണ്‍ (33.60 കോടി) ഉപയോക്താക്കളാണ് ലോകത്താകെ ട്വിറ്ററിനുള്ളത്. ട്വിറ്ററിലെ സ്വകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെപ്പറ്റി അവസരം ഒരുക്കുന്നതിനെ ആലോചനകളിലാണെന്നും ജാക് ഡോര്‍സി പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും നടക്കുന്ന വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വലിയ ചര്‍ച്ചയാണ്. വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദുമായി ഡോര്‍സി ചര്‍ച്ച നടത്തും. ദലൈ ലാമയുമായും ജാക്ക് ഡോര്‍സി കൂടിക്കാഴ്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍