UPDATES

ചരിത്രത്തില്‍ ഇന്ന്

2006 മാര്‍ച്ച് 21: ട്വിറ്റര്‍ തുടങ്ങി

നിരവധി പ്രതിഷേധങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും തിരി കൊളുത്തിയത് ട്വിറ്ററിലൂടെയുള്ള ആഹ്വാനങ്ങളാണ്. 2011ല്‍ നടന്ന ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം, ഈജീപ്റ്റിലെ ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയവയെല്ലാം ആരംഭിച്ചത് ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ്.

മൈക്രോ ബ്ലോഗിംഗിന്റേയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചര്‍ച്ചകളുടേയും വാര്‍ത്തകളുടേയും ലോകത്ത് പുതിയ സാദ്ധ്യതയായി ട്വിറ്റര്‍ നിലവില്‍ വന്നു. ജാക്ക് ഡോര്‍സിയാണ് ട്വിറ്ററിന്റെ സ്ഥാപകന്‍. ജാക്ക് ഡോര്‍സിക്ക് പുറമെ ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നോഹ ഗ്ലാസ്, ബിസ്സ്‌റ്റോണ്‍. ഇവാന്‍ വില്യംസ് എന്നിവരാണ്. നീല നിറത്തില്‍ പക്ഷിയുടെ രൂപത്തിലുള്ള ട്വിറ്റര്‍ ലോഗോ ലോകപ്രശസ്തമായി മാറി. 11 വര്‍ഷം കൊണ്ട് 30 കോടിയിലധികം അംഗങ്ങളാണ് ട്വിറ്ററിന് ഉണ്ടായിട്ടുള്ളത്.

നിരവധി പ്രതിഷേധങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും തിരി കൊളുത്തിയത് ട്വിറ്ററിലൂടെയുള്ള ആഹ്വാനങ്ങളാണ്. ട്വിറ്റര്‍ വിപ്ലവം എന്നൊരു വാക്ക് തന്നെയുണ്ടായി. 2011ല്‍ നടന്ന ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം, ഈജീപ്റ്റിലെ ജനാധിപത്യ പ്രക്ഷോഭം തുടങ്ങിയവയെല്ലാം തുടങ്ങിയത് ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ്. 2009ല്‍ ഇറാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധം, അതേവര്‍ഷം തന്നെ നടന്ന മൊള്‍ഡോവയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി പ്രതിഷേധം തുടങ്ങിയവയില്‍ ട്വിറ്ററിന് വലിയ പങ്കുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്‍ ഗവണ്‍മെന്റ് ട്വിറ്റര്‍ ഉപയോഗം തടഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍