UPDATES

ഒരു രാജ്യം ഒരു ഭാഷ, ഐക്യത്തിന് ഹിന്ദി വ്യാപിപ്പിക്കണമെന്ന് അമിത് ഷാ, സൗകര്യമില്ലെന്ന് ട്വിറ്റര്‍, സ്റ്റോപ് ഹിന്ദി ഇംപോസിഷന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റിംങ്

‘ഹിന്ദി ദേശിയ ഭാഷയല്ല, പല ഭാഷകളില്‍ ഒന്നു മാത്രം’

രാജ്യത്തിന് ഒരു ഭാഷവേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഏറ്റുവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്കാണ് രാജ്യത്തെ ഏകീകരിക്കാന്‍ കഴിയുവെന്നും അമിത്ഷാ. ഹിന്ദി ദിനത്തില്‍ ട്വിറ്ററിലൂടെയാണ് ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം മുന്നോട്ട് വെച്ചത്

ഇതിനെതിരെ സ്‌റ്റോപ് ഹിന്ദി  ഇംപോസിഷന്‍ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംങുമായി. ഒരു രാജ്യം ഒരു ഭാഷ എന്നത് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്ന് പറഞ്ഞാണ് ഹിന്ദിയുടെ സവിശേഷത ആഭ്യന്തര മന്ത്രി ഉയര്‍ത്തിപ്പിടിച്ചത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റെതായ പ്രാധാന്യമുണ്ടെങ്കിലും രാജ്യത്തിന് പൊതുവില്‍ ഒരു ഭാഷ വേണം. ഏതെങ്കിലും ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഹിന്ദിക്കാണ്. ഹിന്ദി വ്യാപകമായി ഉപയോഗിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മഹാത്മഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നമായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹിന്ദി ദിവസത്തില്‍ നടത്തിയ പ്രസ്തവനയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ സ്‌റ്റോപ് ഹിന്ദി ഇംപോസിഷന്‍ ട്വിറ്ററില്‍ ട്രെന്റിംങായി കഴിഞ്ഞു. തമിഴ്‌നാട്ടില്‍നിന്നും കർണാടകത്തിൽനിന്നുമാണ് പ്രതിഷേധം ശക്തമായത്.

This not a Jammu and Kashmir this is Tamilnadu, you cannot. #StopHindiImposition #StopHindiImperialism pic.twitter.com/GAYpV0M2wZ

ദേശിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഹിന്ദി വ്യാപകമാക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നതും തമിഴ്‌നാട്ടില്‍നിന്നായിരുന്നു. മറ്റ് ഭാഷകളുടെ പ്രാധാന്യം മാത്രമെ ഹിന്ദിക്കുള്ളൂവെന്നായിരുന്നു പൊതുവിലുള്ള പ്രതികരണം.  തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമാണ് വലിയ പ്രതിഷേധം ഉണ്ടായത്. ഒരു ഭാഷ അടിച്ചേല്‍പ്പിച്ചാല്‍ രാജ്യം തന്നെ ഇല്ലാതാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.

ഒരു രാജ്യം ഒരു ഭാഷ, ഒരു മതം എന്നുപറയുന്നവര്‍ ഒരിക്കലും ഒരു ജാതി എന്ന് പറയില്ലെന്നായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശത്തോടുള്ള പ്രതികരണം.

തമിഴര്‍ എന്ന നിലയില്‍ ഹിന്ദിക്കെതിരെ സംഘടിക്കണമെന്നാണ് ചിലരുടെ ആഹ്വാനം. ഹിന്ദി ദേശീയ ഭാഷയല്ലെന്നും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിജയിിക്കില്ലെന്നും മറ്റ് ചിലര്‍ പ്രതികരിച്ചു.

ഹിന്ദി ഭാഷ ദിവസിന് മുന്നോടിയായി കർണാടകയിലെ ചില ഭാഗങ്ങളിൽ ഹിന്ദി വിരുദ്ധ പ്രകടനങ്ങളും നടന്നു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തമിഴ് നാട്ടില്‍ 1960 കളില്‍ ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് നടന്നത്. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ സ്ഥാനം ഉറപ്പിക്കുന്നതും ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തോടെയായിരുന്നു. 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി എം കെ വിജയിക്കാന്‍ പ്രധാനകാരണമായതും ഇതായിരുന്നു. ഒരു രാജ്യം ഒരു ഭാഷ എന്നത് നേരത്തെയും ബിജെപിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു.

Read:  ‘ഭൂമിയിലെ ഏറ്റവും ശക്തമായ ഭരണകൂടം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍’, ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ‘പെര്‍മനന്റ് റിക്കോര്‍ഡു’മായി എഡ്വേഡ് സ്‌നോഡന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍