UPDATES

സയന്‍സ്/ടെക്നോളജി

ഭീകരതയെ നേരിടാന്‍ ട്വിറ്റര്‍ 1,25,00 അക്കൗണ്ടുകള്‍ പൂട്ടിച്ചു

അഴിമുഖം പ്രതിനിധി

2015 പകുതിക്കുശേഷം ട്വിറ്റര്‍ 1,25,000 അക്കൗണ്ടുകള്‍ പൂട്ടിച്ചു. ഇവയില്‍ ഭൂരിപക്ഷവും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടവയാണ് എന്ന് ട്വിറ്റര്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

മറ്റു ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത അക്കൗണ്ടുകളെയാണ് പൂട്ടിയതെന്ന് ട്വിറ്റര്‍ പറയുന്നു. ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും വേണ്ടിയുള്ള ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പ്രതികരിക്കാനെടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഭീകരവാദത്തിന് എതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ രാജ്യങ്ങള്‍ ടെക് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ട്വിറ്റര്‍ അടക്കമുള്ള കമ്പനികള്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘങ്ങള്‍ ട്വിറ്ററിനെ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടത്ര നടപടി എടുക്കില്ലെന്ന വിമര്‍ശനം ട്വിറ്ററിന് നേരെ ഉയര്‍ന്നിരുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് ട്വിറ്ററിനെ ഉപയോഗിക്കുന്നുണ്ട്.

അതേസമയം ട്വിറ്റര്‍, ഫേസ് ബുക്ക് പോലുള്ള വലിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത് കാരണം ഭീകരര്‍ ചെറുതും അധിക നിയന്ത്രണങ്ങള്‍ ഇല്ലാത്തതുമായ സോഷ്യല്‍ മീഡിയ കമ്പനികളെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍