UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍ട്ടുകൊച്ചി പാലത്തിനടിയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍

അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

ഫോര്‍ട്ടുകൊച്ചി പാലത്തിനടിയില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഇന്ന് രാവിലെയാണ് പാലത്തിന് താഴെ നിന്നും മൃതദേഹങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ക്ക് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കൈകള്‍ കൂട്ടിക്കെട്ടിയതിനാല്‍ ആത്മഹത്യയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. തുടര്‍നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍