UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനീഷ് കൊടിയേരിയുടെ വീടാക്രമിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

ബിനീഷിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സിപിഎം-ബിജെപി ഏറ്റുമുട്ടലിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ആക്രമണത്തില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ച് അറിയുന്നതിനായി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അതേസമയം ബിനീഷിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നാല് ബൈക്കുകളിലായി എട്ട് പേര്‍ എത്തുന്നതിന്റെയും ഇവര്‍ വീടിന് നേരെ ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് മാതൃഭൂമി ചാനല്‍ പുറത്തുവിട്ടത്. ഈ സംഘത്തിലുണ്ടെന്ന് കരുതപ്പെടുന്ന രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍