UPDATES

എഡിറ്റര്‍

അമേരിക്കയിലെ സമ്പന്നരായ വനിതാസംരംഭകരില്‍ രണ്ട് ഇന്ത്യന്‍ വംശജരും

Avatar

അമേരിക്കയിലെ സമ്പന്നരായ വനിത വ്യവസായ സംരംഭകരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജരും. ഫോബ്‌സ് മാസിക പുറത്തിറക്കിയ അമ്പതുപേരുടെ പ്രാഥമിക പട്ടികയിലാണ് നീരജ സേഥി, ജയശ്രീ ഉള്ളാല്‍ എന്നീ വനിതകള്‍ ഉള്‍പ്പെട്ടത്. നീരജ 1.1 ബില്യണ്‍ സമ്പാദ്യവുമായാണ് പട്ടികയില്‍ പതിനാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. മുപ്പതാം സ്ഥാനത്തെത്തിയിരിക്കുന്ന ജയശ്രീയുടെ സമ്പാദ്യം 470 മില്യണ്‍ ഡോളറാണ്.

അറുപതുകാരിയായ നീരജ തന്റെ ഭര്‍ത്താവ് ഭരത്് ദേശായിക്കൊപ്പം ഐ ടി കണ്‍സള്‍ട്ടിംഗ് അന്‍ഡ് ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ സിന്റലിന്റെ ചുക്കാന്‍ പിടിക്കുകയാണ്. ലണ്ടനില്‍ ജനിച്ച് ന്യൂഡല്‍ഹിയില്‍ വളര്‍ന്ന ജയശ്രീ സിലിക്കണ്‍ വാലിയിലെ പ്രശസ്തമായ നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനമായ അരിസ്റ്റ് നെറ്റ് വര്‍ക്ക്‌സിന്റെ സി ഇ ഒ യും പ്രസിഡന്റുമാണ്. വിശദമായി വായിക്കുക;

http://timesofindia.indiatimes.com/india/2-of-Indian-origin-among-richest-self-made-US-women-Forbes/articleshow/47465984.cms

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍