UPDATES

വായന/സംസ്കാരം

റോഹിംഗ്യ ദുരിതം പകര്‍ത്തിയ രണ്ട് ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുകള്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍മാരായ ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവരാണ് പുരസ്‌കാരം നേടിയത്.

മ്യാന്‍മറില്‍ വംശീയാക്രമണത്തിനും കൂട്ടക്കൊലയ്ക്കും വ്യാപക അതിക്രമങ്ങള്‍ക്കും ഇരകളാക്കപ്പെടുന്ന റോഹിംഗ്യ മുസ്ലീങ്ങളുടെ പലായനവും ദുരിതജീവിതവും പകര്‍ത്തിയ രണ്ട് ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുകള്‍ക്ക് പുലിഫറ്റ്‌സര്‍ പുരസ്‌കാരം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍മാരായ ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവരാണ് പുരസ്‌കാരം നേടിയത്. തീരത്തേയ്ക്ക് നടക്കുമ്പോള്‍ ഒരു റോഹിംഗ്യ കുട്ടിയെ വലിച്ചു കൊണ്ടുപോകുന്ന ചിത്രമാണ് ഡാനിഷ് സിദ്ദിഖിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുമ്പോള്‍ വെടിയേറ്റ കുട്ടിയുടെ പുറത്ത് കൈ വച്ചിരിക്കുന്ന അച്ഛന്റെ ചിത്രമാണ് അഡ്‌നാന്‍ അബിദിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരവും റോയിട്ടേഴ്‌സ് നേടി. മയക്കുമരുന്ന് വിപണനത്തെ അടിച്ചമര്‍ത്താന്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഡോ ഡ്യുവെര്‍ട്ടെ സ്വീകരിക്കുന്ന ക്രൂരമായ നടപടികളെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്. അമേരിക്കയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച സ്‌റ്റോറിക്കും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച സ്റ്റോറിക്കും ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും പുരസ്‌കാരം പങ്കുവച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍