UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസ്‌ട്രേലിയന്‍ ബീച്ചില്‍ രണ്ട് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു; ഒരാളെ കാണാനില്ല

കടലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കാനായി ചാടിയപ്പോളാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. കുട്ടികളെ റെസ്‌ക്യൂ ടീം രക്ഷിച്ചു. എന്നാല്‍ മൂന്ന് പേര്‍ തിരയില്‍ പെടുകയായിരുന്നു.

ഓസ്‌ട്രേലിയയിലെ മൂനെ ബീച്ചില്‍ രണ്ട് ഇന്ത്യക്കാര്‍ മങ്ങി മരിച്ചു. ഒരാളെ കാണാനില്ല. മൂന്ന് പേരും തെലങ്കാന സ്വദേശികളാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണിവര്‍. 28കാരനായ അബ്ദുള്‍ ജുനെയ്ദിനെയാണ് കാണാതായത്. ഭാര്യാപിതാവ് മുഹമ്മദ് ഗൗസുദ്ദീന്‍, ബന്ധുവായ റാഹത് എന്നിവരാണ് മരിച്ചത്. ഗൗസുദ്ദീന്റെ മക്കളായ ഈഷ (17), റംഷ (12), മകന്‍ മുഹമ്മദ് ആകിബ് (15), കസിന്‍ റാഹത്ത് എന്നിവരാണ് കോഫ്‌സ് ഹാര്‍ബറിന് സമീപമുള്ള ബീച്ചിലെത്തിയിരുന്നത്. കടലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കാനായി ചാടിയപ്പോളാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. കുട്ടികളെ റെസ്‌ക്യൂ ടീം രക്ഷിച്ചു. എന്നാല്‍ മൂന്ന് പേര്‍ തിരയില്‍ പെടുകയായിരുന്നു. പ്രധാന നഗരങ്ങളായ ബ്രിസ്‌ബേനില്‍ നിന്ന് 378 കിലോമീറ്ററും സിഡ്‌നിയില്‍ നിന്ന് 543 കിലോമീറ്ററുമാണ് മൂനെ ബീച്ചിലേയ്ക്കുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍