UPDATES

നേപ്പാള്‍ ഭൂകമ്പം; മലയാളി ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി 

നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായ രണ്ടു മലയാളി ഡോക്ടര്‍മാരും മരിച്ചു. കണ്ണൂര്‍ സ്വദേശി ദീപക് തോമസ്, കാസര്‍കോട് സ്വദേശി ഇര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. നേപ്പാളിലെത്തിയ ബന്ധുക്കളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ക്കൊപ്പം കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ സഹായത്തോടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. പോസ്റ്റ്മാര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നുതന്നെ നാട്ടില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ബന്ധുക്കള്‍.

വയനാട് പിഎച്ച് സിയിലെ ഡോക്ടര്‍മാരായ ദീപകും ഇര്‍ഷാദും അബിന്‍ സൂരിയുമാണ് വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയത്. ഇതില്‍ അബിന്‍ സൂരിയെ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ ദീപക്കിനെയും ഇര്‍ഷാദിനെയും കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. ഇവര്‍ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഇതുവരെ ബന്ധുക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍