UPDATES

പ്രവാസം

270 ഇന്ത്യക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തും

വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുഷമ സ്വരാജ്‌

അമേരിക്കയില്‍ അനധികൃതമായി കഴിയുന്ന 270 ഇന്ത്യക്കാരെ ഉടന്‍ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നാടുകടത്തപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ ഉടന്‍ തന്നെ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ചോദ്യോത്തരവേളയില്‍ മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലിസ്റ്റിലുള്ളവരുടെ പൗരത്വം പരിശോധിക്കണമെന്നും അതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാതെ പട്ടികയില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും ചെയ്യാനാകില്ല. കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ പൗരത്വം ഉറപ്പാക്കിയാല്‍ അടിയന്തര സര്‍ട്ടിഫിക്കറ്റ് നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2009-14 കാലയളവില്‍ അഞ്ച് ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയില്‍ എത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പ്രതിഫലനമെന്നോണം അടുത്തകാലത്തായി ഇന്ത്യക്കാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ്. ഇത് വന്‍തോതിലുള്ള സുരക്ഷ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍