UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വയില്‍ ഒരു മഹാനഗരം; യുഎഇ അതിനുള്ള ശ്രമത്തിലാണ്

2117-ല്‍ ചൊവ്വയില്‍ ഒരു നഗരം പണിയുകയാണ് ലക്ഷ്യം

ആഡം ടെയ്ലര്‍

കഴിഞ്ഞ ഏതാനും ദശകങ്ങളായി എണ്ണ, പ്രകൃതിവാതക വില്‍പനയില്‍ നിന്നുള്ള വരുമാനം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ അതിസമ്പന്ന രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. അതിന്റെ തിളങ്ങുന്ന സ്വപ്ന നാഗരം ദുബായ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളുടെയും മറ്റ് പല ഒന്നാംകിട നേട്ടങ്ങളുടെയും കേന്ദ്രമാണ്. കഴിഞ്ഞ വര്‍ഷമാണ് ഒരു പുതിയ ‘സന്തോഷത്തിന്റെ നഗരം’ പണിയാന്‍ പദ്ധതി പ്രഖ്യാപിച്ചത്.

ആഗ്രഹങ്ങളുടെ പട്ടികയില്‍ യു എ ഇയുടെ പുതിയ സംരംഭം പുതിയ ഉയരങ്ങള്‍ തേടുന്നു. ഈയിടെ ദുബായില്‍ നടന്ന ലോക സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍ 2117-ല്‍ ചൊവ്വയില്‍ ഒരു നഗരം പണിയാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നു എന്ന് യുഎഇ പ്രഖ്യാപിച്ചു. ഏതാണ്ട് ചിക്കഗോ നഗരത്തിന്റെ വലിപ്പമുള്ള ഒരു നഗരരൂപരേഖയും യുഎഇ എഞ്ചിനീയര്‍മാര്‍ അവതരിപ്പിച്ചു.

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മാഖ്ത്തൂം പദ്ധതിയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. “മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല, ഈ നൂറ്റാണ്ടിലെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നോക്കുന്നവര്‍ക്ക് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനുള്ള മനുഷ്യശേഷിയില്‍ വിശ്വാസമുണ്ടാകും.”

അമ്പരപ്പിക്കുന്ന ഈ 100 വര്‍ഷപദ്ധതി ചില പ്രായോഗിക നടപടികളില്‍ ഊന്നുന്നുണ്ട്. ആദ്യത്തേത് രാജ്യത്തെ യുവാക്കള്‍ക്ക് ബഹിരാകാശ യാത്രയില്‍ താത്പര്യമുണ്ടാക്കലാണ്. ഇതിനായി ബഹിരാകാശ ശാസ്ത്രത്തില്‍ പ്രത്യേക പഠനങ്ങള്‍ യുഎഇയിലെ സര്‍വകലാശാലകളില്‍ തുടങ്ങും.

രാജ്യത്തെ ശാസ്ത്ര സംഘത്തില്‍ അന്താരാഷ്ട്ര ശാസ്ത്രജ്ഞരേയും ഉള്‍പ്പെടുത്തും. ഈ സംഘങ്ങള്‍ പ്രത്യേകം ഊന്നല്‍ നല്കുക, ഭൂമിയില്‍ നിന്നുമുള്ള അതിവേഗയാത്ര സാധ്യമാക്കല്‍, പാര്‍പ്പിടകേന്ദ്രങ്ങള്‍ എനങ്ങനെയായിരിക്കും എന്ന് രൂപകല്‍പന ചെയ്യുക, അവിടുത്തെ ഭക്ഷണം, ഊര്‍ജം, ഗതാഗതം എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കുക എന്നതായിരിക്കും.

ഗള്‍ഫ് രാഷ്ട്രത്തിന്റെ ആദ്യ ബഹിരാകാശ ഉദ്യമമല്ല ഇത്. 2014-ല്‍ യുഎഇ സ്വന്തം ബഹിരാകാശ ഏജന്‍സി തുടങ്ങി. അടുത്ത വര്‍ഷം ഫ്രഞ്ച്, ബ്രിട്ടീഷ് ഏജന്‍സികളുമായി പങ്കാളിത്തം തുടങ്ങി. 2021-ഓടെ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഒരു നൂറ്റാണ്ടിനപ്പുറം ചൊവ്വയില്‍ നഗരം ഉയരുമോ എന്ന് പ്രവചിക്കുക എളുപ്പമല്ല.

എന്നാല്‍ വിചിത്രമായ രീതിയില്‍ അതൊരു നല്ല കാര്യമാണ്. ഈയിടെ പ്രഖ്യാപിച്ച പല ചൊവ്വ പര്യവേക്ഷണ ദൌത്യങ്ങളും അവയുടെ കാലപരിധിയുടെ അത്യാവേശത്തിനും വലിയ ചെലവിനും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇത്തരത്തിലൊരു നീണ്ടകാലപരിധി നിശ്ചയിച്ചതിലൂടെ യു ഇ തങ്ങളുടെ സ്വപ്നപദ്ധതി കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ ആക്കിയിരിക്കുന്നു.

യു എ ഇയെ സംബന്ധിച്ചു ഈ ബഹിരാകാശ പദ്ധതി അതിന്റെ എണ്ണയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കാനുള്ള ഒരു ശ്രമം കൂടിയാണ്. എണ്ണ വില ഈയിടെ കുറഞ്ഞതോടെ അതിന്റെ വേഗം കൂടി. ഭാഗ്യത്തിന് ചൊവ്വയിലൊക്കെ നിക്ഷേപിക്കാന്‍ അവരുടെ കയ്യില്‍ ഇപ്പൊഴും ധാരാളം കാശുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍