UPDATES

പ്രവാസം

ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അടച്ചു പൂട്ടി ഉടമകൾ മുങ്ങി; യുഎഇയിൽ കുടുങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെ 2000 ലേറെ ജീവനക്കാര്‍

ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിയമ കാര്യ വിഭാഗത്തിനും പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.

യുഎഇ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അടച്ചു പൂട്ടി മലയാളികളായ ഉടമകള്‍  മുങ്ങിയതായി പരാതി.  യുഎയിലെ മൊത്ത വിതരക്കാരുടെ പ്രതിനിധികളാണ് ഈ പരാതിയുമായി രംഗത്തെത്തിയത്.  ഉടമകളുടെ നടപടിയില്‍ പ്രതിഷേധിച്ച് 300 ലേറെ ഇന്ത്യന്‍ സെയില്‍സ്മാന്‍മാരും രംഗത്തെത്തി. ഉടമകളുടെ നടപടി ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയിലെ 2000 ലേറെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായുമാണ് പരാതി.

മാസങ്ങള്‍ക്ക് മുമ്പാണ് യുഎയിലെ ഷാര്‍ജയിലും അജ്മാനിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടി ഉടമകള്‍ കടന്നു കളഞ്ഞത്. 23 ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ ശൃഖലകര്‍ ഇവര്‍ക്കുണ്ടായിരുന്നു. മൊത്ത വിതരണക്കാര്‍ക്ക് ബില്‍ തുക നല്‍കാതെ അധികൃതര്‍ കടന്നു കളഞ്ഞത് വന്‍ നഷ്ടം വരുത്തിയെന്നാണ് മൊത്ത വിതരക്കാര്‍ പറയുന്നത്. പലരും ബാങ്കുകളില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായും പരാതിയുണ്ട്. വലിയ സംഖ്യകള്‍ പലര്‍ക്കും ലഭിക്കാനുണ്ടെന്നാണ് വിവരം.

ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പൂട്ടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തിയാണ് ഉടമകള്‍ കടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കോടികണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം തങ്ങള്‍ക്ക് വരുത്തി വെച്ചാണ് ഉടമകള്‍ മുങ്ങിയതെന്ന് മൊത്ത വിതരക്കാര്‍ പറയുന്നു. കമ്പനികളുടെ നഷ്ടത്തിന് കാരണം സെയില്‍സ്മാന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് കമ്പനികള്‍ ഇവരുടെ ശമ്പളം പിടിച്ചു വെയ്ക്കുന്നതായും പരാതിയുണ്ട്.

മലയാളികളായ പി. കെ. കുട്ടി, ഹാരിസ്, നവീന്‍ അറബ്, അബ്ദുല്‍ നാസര്‍, ഷാനവാസ്, അനില്‍കുട്ടി, മനോജ്, ജോണ്‍ തുടങ്ങി 35 ലേറെ പേരാണ് ദുബായില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിയമ കാര്യ വിഭാഗത്തിനും പരാതി നല്‍കാന്‍ തീരുമാനിച്ചതായി ഇവര്‍ പറഞ്ഞു.

മറ്റനേകം അന്ധ വിശ്വാസങ്ങളെ പോലെ വൈദ്യുതിയുടെ വരവോടെ അവസാനിച്ച ഒരു ജാതീയ മനോരോഗമായിരുന്നു ‘ഒടിയൻ’ എന്ന മിത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍