UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഎപിഎ ഉപയോഗിക്കേണ്ടത് ഭീകരപ്രവര്‍ത്തനം തടയാന്‍; പൊലീസിനെ വിമര്‍ശിച്ച് കോടിയേരി

സര്‍ക്കാരിന്റെ പൊലീസ് നയത്തിനും പൊലീസ് ആക്റ്റിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയില്‍ ഉണ്ട് എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്

ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദിറിനെതിരേ യുഎപിഎ ചുമത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം നദിറിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും കോടിയേരി ആരോപിക്കുന്നു. നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരേ യുഎപിഎ ചുമത്തിയതിനേതിരേയും കോടിയേരി പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമെ യുഎപിഎ ഉപയോഗിക്കാവു. മറ്റ് ചില കേസുകളില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു. നാദിര്‍ എന്ന യുവാവിന്റെ വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2016 മാര്‍ച്ച് 3നാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലമാണത്. യുഎപിഎ വകുപ്പ് ചുമത്തിയത് അപ്പോഴാണ്. ഇത് പുനഃപരിശോധിക്കണം. എല്ലാ കേസുകളിലും യുഎപിഎ ചുമത്തേണ്ടതില്ല.

സര്‍ക്കാരിന്റെ പൊലീസ് നയത്തിനും പൊലീസ് ആക്റ്റിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് സേനയില്‍ ഉണ്ട് എന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം.

നോവലിസ്റ്റ് കമല്‍ സി ചവറയ്ക്ക് എതിരായ കേസില്‍ 124(എ) ചുമത്തിയിട്ടുണ്ട്, ഇത് പാടില്ല. ഇത്തരം കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തെറ്റായ സന്ദേശം നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍