UPDATES

വായിച്ചോ‌

വിസയില്ലാതെ ഇന്ത്യയില്‍ എത്തിയ ഊബര്‍ സിഇഒ ട്രാവീസ് കാളന്‍നിക്കിന് സഹായം നല്‍കിയത് ഉന്നത ഉദ്യോഗസ്ഥര്‍

വിസ തീയ്യതി മാറി പോയതാണ് ട്രാവീസിന് കുഴപ്പത്തിലാക്കിയത്. തീയ്യതിയും മാസവും എഴുത്തുന്നതില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ പിന്തുടരുന്ന രീതിയാണ് പ്രശ്‌നമായത്

ഊബര്‍ ടാക്‌സി സര്‍വ്വീസിന്റെ സിഇഒയും സഹസ്ഥാപകനുമായ ട്രാവീസ് കാളന്‍നിക്ക് വിസയില്ലാതെ ഇന്ത്യയില്‍ എത്തിയതിന്റെയും. തുടര്‍ന്ന് ഉന്നതല ഉദ്യോഗസ്ഥരാണ് വിസയില്ലാത്ത ട്രാവീസിനെ സഹായിച്ചത്. ബെയ്ജിംഗില്‍ നിന്നും കൃത്യമായ വിസ രേഖകള്‍ ഇല്ലാതെ എത്തിയ ട്രാവീസിനെ ആഭ്യന്തരസെക്രട്ടറിയും ഐബി ഡയറക്ടറും തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയും ഊബറിന് ഭാവിയില്‍ വന്‍ സാധ്യതയുള്ളയിടവുമായ ഇന്ത്യയില്‍ ഒരു ചെറിയ സന്ദര്‍ശനത്തിനായിട്ടാണ് എത്തിയ തനിക്ക് വിസയില്ലാത്തതിനാല്‍ അനുഭവിച്ച ഭയാശങ്കകളെക്കുറിച്ച് വ്യാഴാഴ്ച ഒരു പൊതു അഭിമുഖത്തിലാണ് ട്രാവീസ് വെളിപ്പെടുത്തിയത്.

വിസ തീയ്യതി മാറി പോയതാണ് ട്രാവീസിന് കുഴപ്പത്തിലാക്കിയത്. തീയ്യതിയും മാസവും എഴുത്തുന്നതില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ പിന്തുടരുന്ന രീതി മാറി പോയതാണ് പ്രശ്‌നമായത്. താന്‍ ബെയ്ജിംഗില്‍ നിന്ന് ഡല്‍ഹിയിലെത്തിയപ്പോഴാണ് പ്രശ്‌നം മനസ്സിലായത്. അതോരു വല്ലാത്ത സാഹചര്യമായിരുന്നുവെന്നാണ് ട്രാവീസ് പറയുന്നത്.

എന്‍ഐടിഐ ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത് തന്നെ വളരെയധികം സഹായിച്ചെന്നും ഇന്ത്യന്‍ പ്രവേശിക്കാന്‍ സഹായിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എത്ര ആളുകള്‍ താങ്കളുടെ സഹായത്തോടെ ഇന്ത്യയില്‍ പ്രവേശിച്ചു എന്ന തന്റെ തമാശ ചോദ്യത്തിന് അമിതാഭ് പറഞ്ഞത് താങ്കള്‍ക്ക് മാത്രമെ സഹായം ചെയ്തിട്ടുള്ളൂവെന്നാണെന്നും ട്രാവീസ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Es2uW4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍