UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കൊലപാതകം: കോടതി രാഷ്ട്രീയ കളിക്ക് വേദിയാക്കരുതെന്ന് ബിജെപിയോട് ഹൈക്കോടതി

കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

വരാപ്പുഴയില്‍ പോലീസ് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കേസ് സിബിഐക്ക് കൈമാറണം എന്ന് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോടതികളെ രാഷ്ട്രീയ കളിക്ക് ഉപയോഗിക്കരുതെന്ന താക്കീതും നല്‍കി. അതേ സമയം അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം അഞ്ചിലേക്കു മാറ്റി.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ബിജെപി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു എന്ന് സിപിഎം ആരോപിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയം ആയി വരാപ്പുഴ കസ്റ്റഡി മരണം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ഇന്നത്തെ കോടതി വിധി തിരിച്ചടിയായേക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍