UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്കെതിരായ പ്രചാരണത്തിന് യശ്വന്ത് സിന്‍ഹ

കാമ്പയിന്‍ സംഘടിപ്പിക്കുന്നത് ഗുജറാത്തിലെ ബിജെപി മുന്‍ മുഖ്യമന്ത്രിയായ അശോക് മേത്തയാണ്

രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ന്നതിന്റെ ഉത്തരവാദിത്വം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും പ്രധാനമന്ത്രി മോദിക്ക് ഉണ്ടെന്ന പ്രസ്താവനയോടെ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ ആക്ഷേപവുമായി രംഗത്തു വന്ന യശ്വന്ത് സിന്‍ഹി വീണ്ടും ബിജെപിയെ വെട്ടിലാക്കുന്നു. ഈ മുതിര്‍ന്ന ബിജെപി നേതാവ് ഗുജറാത്തില്‍ തന്റെ പാര്‍ട്ടിക്ക് തന്നെ എതിരായുള്ള ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗുജറാത്ത് മുന്‍ ബിജെപി മുഖ്യമന്ത്രി സുരേഷ് മേത്ത നേതൃത്വം നല്‍കുന്ന ലോക്ഷഹി ബച്ചാവോ അഭിയാന്‍ കാമ്പയിനില്‍ ആണ് യശ്വന്ത് സിന്‍ഹി പങ്കെടുക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്നും ഉറപ്പ് കിട്ടിയിതായി അശോക് മേത്ത പറഞ്ഞു. അശോക് മേത്ത ബിജെപി വിട്ടുപോയ നേതാവാണ്.

അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലായി 14,15,17 തീതികളിലായാണ് കാമ്പയിന്‍ നടക്കുന്നത്. കാമ്പയിനില്‍ പങ്കെടുക്കുന്ന മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ സിന്‍ഹ സാമ്പത്തിക വിഷയങ്ങളില്‍, പ്രത്യേകിച്ച് നോട്ട് നിരോധനം, ജിഎസ്ടി എന്നിവമൂലം രാജ്യത്തുണ്ടായ പ്രതിസന്ധികള്‍ എന്നിവയിലായിരിക്കും സംസാരിക്കുകയെന്നും അശോക് മേത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പ്രതികരിച്ചു.

ഈ കാമ്പയിനില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപി തനിക്കെതിരേ എന്തെങ്കിലും അച്ചടക്കനടപടിയെടുക്കുകയാണെങ്കില്‍ താന്‍ അത് കാര്യമാക്കുന്നില്ലെന്നാണ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചതെന്നും മേത്ത പറയുന്നു.

അതേസമയം ലോക്ഷഹി ബച്ചാവോ അഭിയാന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അശോക് മേത്ത പറഞ്ഞു. പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍, തൊഴിലാളി സംഘടനകളില്‍പ്പെട്ടവര്‍, പ്രകൃതിസംരക്ഷകര്‍, ഗാന്ധിയന്മാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരാണ് ഈ സംഘടനയില്‍ ഉള്ളത്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല എന്റെ കാമ്പയിന്‍. ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ലക്ഷ്യം. എല്‍ കെ അദ്വാനിയേയും കോണ്‍ഗ്രസ് നേതാക്കളെയും കാമ്പയിന്റെ ഭാഗമാകാന്‍ താന്‍ ക്ഷണിച്ചെന്ന വാര്‍ത്തകള്‍ മേത്ത നിഷേധിക്കുകയും ചെയ്തു.

1995-96 കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അശോക് മേത്ത, കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു. നരേന്ദ്ര മോദിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈ വര്‍ഷമാണ് മേത്ത പാര്‍ട്ടി വിടുന്നത്. തങ്ങളുടെ കാമ്പയിന്‍ ജനങ്ങളോട് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടില്ല, എന്നാല്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തൂത്തെറിയാന്‍ ആഹ്വാനം ചെയ്യുമെന്നും മേത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോടു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍