UPDATES

‘രണ്ടില’ കൈവിടാനും ജോസ് കെ മാണി തയ്യാർ, പിജെ ജോസഫിനെതിരെ നിലപാട് കടുപ്പിക്കുന്നു

നിഷ തന്നെ സ്ഥാനാർഥിയാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

പാലായിലെ സ്ഥാനാര്‍ത്ഥി വിഷയത്തിൽ പി ജെ ജോസഫ് ഉയർത്തുന്ന സമ്മര്‍ദ്ദ നീക്കങ്ങൾക്കെതിരെ നിലപാട് കടുപിച്ച് ജോസ് കെ നിഷയുടെ സ്ഥാനാർത്ഥിത്വത്തിൽ ജോസഫ് കടുംപിടുത്തം തുടർന്നാൽ പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കാക്കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പി ജെ ജോസഫ് രാവിലെ വ്യക്തമാക്കുകയും പാർട്ടി ചിഹ്നത്തെ ചുറ്റിപ്പറ്റി നിലപാട് കടുപ്പിക്കുകയും ചെയ്തതതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. ജോസഫ് കടും പിടുത്തം തുടര്‍ന്നാൽ രണ്ടില ചിഹ്നം വേണ്ടെന്ന വയ്ക്കുമെന്നും സ്വന്തന്ത്ര സ്ഥാനാർത്ഥിയായി പാർട്ടി പ്രതിനിധി രംഗത്തെത്തുമെന്നും ജോസ് കെ മാണി നിലപാട് വ്യക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഞായറാഴ്ച തന്നെയുണ്ടാകുമെന്ന നിലപാടില്‍ ജോസ് കെ മാണി വ്യക്തമാക്കിയപ്പോൾ ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് പി ജെ ജോസഫിന്റെ നിലപാട്. ഇന്നലെ യുഡിഎഫ് ഉപസമിതി വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല.

നിഷ തന്നെ സ്ഥാനാർഥിയാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. വൈകുന്നേരത്തോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ്.കെ.മാണിയും വ്യക്തമാക്കുന്നു. എന്നാൽ നിഷയെ അംഗീകരിക്കില്ലെന്ന ജോസഫിന്റെ നിലപാടാണ് വിലങ്ങുതടി സങ്കീർണമാക്കുമെന്ന് ഉറപ്പായി. ജോസഫിന്റെ തീരുമാനത്തിന് കാത്തിരിക്കാനില്ലെന്ന് മറു വിഭാഗം നേതാക്കളും വ്യക്തമാക്കിയതോടെ സമവായത്തിന്റെ സാധ്യതകളടച്ചു. ഇനി യുഡിഎഫ് സ്വീകരിക്കുന്ന നിലപാടായിരിക്കും നിർണായകമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍, പാലായിലെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം വൈകുന്നത് യുഡിഎഫ് ക്യാംപിലും ആശങ്കയുണർത്തുന്നതിനിടെയായിരുന്നു പ്രതികരണം. തർക്കങ്ങൾ ഇന്ന് തന്നെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. സമവായത്തിലെത്താൻ യുഡിഎഫ് നേതാക്കൾ ഇരുവിഭാഗവുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കേരള കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കണമെന്നാണ് അഗ്രഹമെന്ന ഇന്നലെ യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.

Read More- ‘എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും…’-ഭവനഭേദനത്തിന്റെ ‘എന്‍ജിനിയറിങ്’ വിശദീകരിച്ച് ഒരു മുന്‍ കള്ളന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍