UPDATES

യുഡിഎഫിന്റെ അടിയന്തര യോഗത്തെച്ചൊല്ലി ആശയ കുഴപ്പം

മുസ്ലിംലീഗ് ആവശ്യപ്പെട്ടത് പ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അടിയന്തര യുഡിഎഫ് യോഗത്തെ ചൊല്ലി ആശയ കുഴപ്പം. നാളെ ആരംഭിക്കാനിരിക്കുന്ന മേഖലാജാഥ രാഷ്ട്രീയ കാലാവസ്ഥ മെച്ചപ്പെട്ടതിനുശേഷം നടത്തിയാല്‍ മതിയെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം യുഡിഎഫ് യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എന്നാല്‍ ഇന്നത്തെ യുഡിഎഫ് യോഗത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ അറിഞ്ഞതല്ലാതെ യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജെഡിയു യുഡിഎഫ് വടുമെന്ന സൂചനകള്‍ നിലനില്‍ക്കവേയാണ് യോഗത്തിലേക്ക് അവരെ വിളിച്ചില്ലെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. മേഖലാ ജാഥകള്‍ നാളെ ആരംഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പ്രസ്താവന ഇറക്കിയിരുന്നു.

മദ്ധ്യമേഖലാ ജാഥ കേരള കോണ്‍ഗ്രസ് എം തലവനും ധനമന്ത്രിയുമായ കെ എം മാണിയുടെ അസൗകര്യം കാരണം മാറ്റി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനെതിരായ നിലപാടാണ് കെപിസിസി പ്രസിഡന്റ് സുധീരന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തെ തള്ളി മാണിയുടെ ആവശ്യത്തെ അംഗീകരിച്ചിരുന്നു. 

അതേസമയം നേതൃമാറ്റം ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്റണി ഒഴിയരുതെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. 

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് എം എം ജേക്കബ്ബും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍