UPDATES

ട്രെന്‍ഡിങ്ങ്

ശ്രീവത്സത്തിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു

രാജേന്ദ്രന്‍ പിള്ളയുടെ പേരില്‍ 20 ബാങ്ക് അക്കൗണ്ടുകള്‍

നാഗാലാന്‍ഡ് എഎസ്പിയായിരുന്ന എംകെആര്‍ പിള്ളയെന്ന രാജേന്ദ്രന്‍ പിള്ളയുടെ ശ്രീവത്സം സ്ഥാപനങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ 28 അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. നാഗാലാന്‍ഡിലുള്ള 28 അക്കൗണ്ടുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതില്‍ 20 അക്കൗണ്ടുകള്‍ നാഗാ പോലീസില്‍ പിള്ള സര്‍ എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ പിള്ളയുടെ പേരിലാണ്.

കൊഹിമയില്‍ മാത്രം ഇയാളുടെ പേരില്‍ 12 അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തി. ബാക്കിയുള്ള അക്കൗണ്ടുകള്‍ ഭാര്യയുടെയും മകന്റെയും പേരിലാണ്. കോടികളുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകള്‍ വഴി നടന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നാഗാലാന്‍ഡിലെ ഉന്ന ഉദ്യോഗസ്ഥരുടെ കള്ളപ്പണം കൈകാര്യം ചെയ്തിരുന്നത് ഈ അക്കൗണ്ടുകള്‍ വഴിയാണെന്നാണ് സൂചന.

പിള്ളയുടെ പേരില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇതില്‍ 50 കോടി മത്രം വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം പിള്ളയുടെ അനധികൃത സ്വത്ത് സംബന്ധിച്ച അന്വേഷണം ഇടുക്കിയിലേക്കും നീളുകയാണ്. ശ്രീവത്സം ഗ്രൂപ്പ് ഇടുക്കിയില്‍ കോടികളുടെ റിസോര്‍ട്ടുകള്‍ വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ചിന്നക്കനാലില്‍ വാങ്ങിയ രണ്ട് റിസോര്‍ട്ടുകളും പിന്നീട് കോടികള്‍ക്ക് മറിച്ചുവിറ്റു. വിവാദ കയ്യേറ്റക്കാരന്‍ ടോം സഖറിയയുടെ കയ്യിലുണ്ടായിരുന്ന ആവശ്യത്തിന് രേഖകളില്ലാത്ത റിസോര്‍ട്ടാണ് ശ്രീവത്സം ഗ്രൂപ്പ് സ്വന്തമാക്കിയതെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. നാഗാലാന്‍ഡില്‍ നിന്നും അനധികൃത നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ഒഴുകിയിരുന്ന കാലത്താണ് രണ്ട് റിസോര്‍ട്ടുകളും ശ്രീവത്സം ഗ്രൂപ്പ് കൈവശം വച്ചിരുന്നത്. പട്ടയത്തിലെ അപാകത മൂലം പോക്കുവരവ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ് രണ്ട് റിസോര്‍ട്ടുകളും വില്‍ക്കുകയായിരുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ശ്രീവത്സം ഗ്രൂപ്പ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രീവത്സം ഗ്രൂപ്പിന്റെ ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരങ്ങള്‍ സംസ്ഥാന പോലീസ് അവഗണിച്ചുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്തു നിന്നും രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. നാഗാലാന്‍ഡില്‍ നിന്നും സ്ഥിരമായി പന്തളത്തേക്ക് വാഹനങ്ങള്‍ എത്തുന്നതായി സംഘം കണ്ടെത്തി. അന്വേഷണത്തില്‍ ശ്രീവത്സം ഗ്രൂപ്പ് സംസ്ഥാന വ്യാപകമായി ഭൂമിയിടപാടുകള്‍ നടത്തുന്നുണ്ടെന്നും കണ്ടെത്തി.

ഇതേക്കുറിച്ച് സംസ്ഥാന പോലീസിന് ഇന്റലിജന്‍സ് വിഭാഗം വിവരം നല്‍കിയെങ്കിലും വാഹനങ്ങള്‍ പിടിച്ചെടുത്ത് പരിശോധന നടത്താന്‍ തയ്യാറായില്ല. ഭൂമിയിടപാടുകള്‍ക്ക് ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സഹായം ലഭിച്ചുവെന്ന ആരോപണം ശക്തമായിരിക്കെയാണ് യുഡിഎഫ് കാലത്ത് ഇവര്‍ക്കെതിരെ ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങള്‍ പോലീസ് നിരസിച്ചുവെന്നും വാര്‍ത്ത പുറത്തു വരുന്നത്. ഇത് അന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുഴപ്പത്തിലാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍