UPDATES

ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഇടുക്കി ജില്ലയെ കൂടാതെ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിക്കോയി, കൂട്ടിക്കല്‍ വില്ലേജുകളിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസും(എം) ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

യുഡിഎഫ് ഹര്‍ത്താലിനെതിരെ ഇന്‍ഫാം അടക്കമുള്ള കര്‍ഷക സംഘടനകളും പരിസ്ഥിതിവാദികളും രംഗത്ത് വന്നിട്ടുണ്ട്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലൂടെ പരിസ്ഥിതിലോല മേഖലകള്‍ സൃഷ്ടിച്ച് ജനങ്ങളെ ആശങ്കയിലാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും ഇപ്പോഴത്തെ യുഡിഎഫ് സമരം പാറമട ലോബികളെ സംരക്ഷിക്കാനാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വക്കേറ്റ് വിസി സെബാസ്റ്റ്യന്‍ ആരോപിച്ചു.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, മരണം, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മുട്ടത്ത് നടക്കുന്ന സിബിഎസ്ഇ കലോത്സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖലാ സമ്മേളനം എന്നിവയെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍