UPDATES

യുഡിഎഫ് മേഖലജാഥകള്‍ക്കെതിരെ മാണി

അഴിമുഖം പ്രതിനിധി

മേഖലജാഥകള്‍ സംബന്ധിച്ച് യുഡിഎഫ് കക്ഷികള്‍ രണ്ട് തട്ടിലായതോടെ മുന്നണിയിലെ പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിക്കുന്നു. ജാഥ മാറ്റണമെന്ന് മാണി ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനോട് മുഖ്യകക്ഷിയായ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെയും മറ്റും കടുത്ത ആരോപണം തുടര്‍ക്കഥയാകുന്ന സ്ഥിതിക്ക് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ട കാലം അതിക്രമിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ തങ്ങള്‍ക്ക് വേണ്ട പ്രാതിനിധ്യം കിട്ടിയില്ല എന്നാരോപിച്ച് ജെഡി(യു) ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനച്ചിരുന്നെങ്കിലും അവരുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ മുന്നണി നേതൃത്വത്തിനായി. അതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് (എം) ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. 

മധ്യകേരളത്തില്‍ പര്യടനം നടത്താന്‍ ഉദ്ദേശിച്ച ജാഥ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യേണ്ടത് മാണിയാണ്. ജാഥാ ക്യാപ്റ്റനായി സി എഫ് തോമസിനെ നിശ്ചയിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ഒഴിഞ്ഞു. പകരം ജോസ് കെ മാണിയുടെ പേരുയര്‍ന്നപ്പോള്‍ മുന്നണിയില്‍ കടുത്ത എതിര്‍പ്പ് ഉണ്ടായി. ഇതിന് പിന്നാലെ ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് സമയോചിതമായിരിക്കില്ല എന്നാണ് മാണി ഗ്രൂപ്പ് വിലയിരുത്തുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍