UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉഡ്ത പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്

അഴിമുഖം പ്രതിനിധി

സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് വിവാദമായ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ നിന്ന് 13 സീനുകള്‍ നീക്കം ചെയ്യാനും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് തീരുമാനം. 

ചിത്രത്തില്‍ നിന്നും 89 സീനുകള്‍ നീക്കം ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോടതി ഇന്നു വിധി പറയും. ഇതിനു മുന്നോടിയായാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കി ബോര്‍ഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. 

ബോര്‍ഡിലെ ഒന്‍പത് അംഗങ്ങള്‍ സിനിമ കണ്ടെന്നും 13 സീനുകള്‍ നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഏകകണ്ഠമായി തീരുമാനം എടുത്തെന്നും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ഇന്നലെ അറിയിച്ചു. സിബിഎഫ്‌സിയുടെ ജോലി കഴിഞ്ഞു. ഇനി കോടതിയെയോ െ്രെടബ്യൂണലിനെയോ സമീപിക്കുന്ന കാര്യം നിര്‍മാതാക്കളുടേതാണ്. ഞങ്ങള്‍ ഉത്തരവു നടപ്പാക്കി, പഹ്‌ലജ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോള്‍ സെന്‍സറിംഗ് ചെയ്യുകയല്ല സിബിഎഫ്‌സിയുടെ ജോലിയെന്നും സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കലാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചാബിലെ ലഹരികടത്തുമായി ബന്ധപ്പെട്ട വിഷയമാണ് ഉഡ്ത പഞ്ചാബ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ പേരില്‍ നിന്നും പഞ്ചാബ് എന്ന വാക്കു മാറ്റുക, എംഎല്‍എ, പാര്‍ലമെന്റ് എന്നീ പദങ്ങള്‍ ഒഴിവാക്കുക എന്നതൊക്കെയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍