UPDATES

യാത്ര

ഉദ്യാനോത്സവം തീരുന്നു; രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ പ്രവേശം മാര്‍ച്ച് ഒമ്പത് വരെ

രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പ്രവേശന സമയം. അതേസമയം തിങ്കളാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

ഈ വര്‍ഷത്തെ ഉദ്യാനോത്സവ് കാണാന്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം മാര്‍ച്ച് ഒന്‍പതു വരെ. ഫെബ്രുവരി ആറ് മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പ്രവേശന സമയം. അതേസമയം തിങ്കളാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. രാഷ്ട്രപതി ഭവനിലെ 35-ാം നമ്പര്‍ കവാടത്തിലൂടെയാണ് ഗാര്‍ഡനിലേയ്ക്ക് പ്രവേശിക്കേണ്ടതും പുറത്തേക്ക് പോകേണ്ടതും.

ഡിസൈനര്‍ വെണ്ടല്‍ റോഡ്രിക്സ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഈ സ്ഥലത്തിലെ മനോഹാരിതയും ഈ ഗാര്‍ഡന്റെ സൗന്ദര്യവും ആളുകളിലേക്ക് എത്തിക്കുന്നതിനായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രത്യേകതകള്‍:

* കഴിഞ്ഞ വര്‍ഷം ഏഴ് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തിയത്.

* എട്ട് തരത്തിലുള്ള പതിനായിരം ടുലിപ് പൂക്കള്‍ നെതര്‍ലാന്റ്സില്‍ നിന്നാണ് മുഗള്‍ ഗാര്‍ഡനിലെത്തിയത്.

* 250 ഇനം റോസാപ്പൂക്കള്‍ ഈ ഗാര്‍ഡനില്‍ ഉണ്ട്. ഇതില്‍ ബ്ലാക്ക് റോസ്, ഗ്രീന്‍ റോസ് എന്നിവയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

* ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള മരുന്നിനും ഉപയോഗപ്പെടുത്തുന്ന ഡൂബ് ഗ്രാസ് കൊണ്ടാണ് തോട്ടത്തിന്റെ പുല്‍ത്തകിടി നിര്‍മ്മിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ബെല്‍വേഡെരെ എസ്റ്റേറ്റില്‍ നിന്നാണ് ഇത് കൊണ്ടുവന്നത്.

* 12 അടി ഉയരമുള്ള താമര ആകൃതിയുള്ള ആറ് ഫൗണ്ടനുകള്‍ ഗാര്‍ഡനെ കൂടുതല്‍ ഭംഗിയാക്കുന്നു.

* ഗാര്‍ഡനിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളാണ് സ്പിരിച്വുല്‍ ഗാര്‍ഡന്‍(Spiritual Garden), കാക്ടസ് കോര്‍ണര്‍ ( Cactus Corner), ഹെര്‍ബല്‍ ഗാര്‍ഡന്‍ (Herbal Garden) , ബോണ്‍സായി ഗാര്‍ഡന്‍ (Bonsai Garden), മ്യൂസിക്കല്‍ ഗാര്‍ഡന്‍ ( Musical Garden) എന്നിവ.

* രാഷ്ട്രപതി ഭവന്റെ പിന്‍ഭാഗത്താണ് മുഗള്‍ ഗാര്‍ഡന്‍. മുഗള്‍, ഇംഗ്ലീഷ് നിര്‍മ്മാണ ശൈലിയാണ് ഇതിനുള്ളത്.

* രാജ്യത്തെ ബോണ്‍സായീസിന്റെ നല്ല ഒരു ശേഖരം ഇവിടെ കാണുന്നുണ്ട്.

* ചുവന്ന കല്ല് കൊണ്ട് തീര്‍ത്ത വള്ളിക്കുടില്‍ ഗാര്‍ഡന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. റോസ് വള്ളികള്‍, പെട്രിയ, ബോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍