UPDATES

കായികം

ആരാധകരുടെ കളി തുടര്‍ന്നാല്‍ യൂറോ കപ്പില്‍ നിന്നും റഷ്യയും ഇംഗ്ലണ്ടും പുറത്ത്; യുവേഫയുടെ മുന്നറിയിപ്പ്

Avatar

അഴിമുഖം പ്രതിനിധി

ആരാധകരുടെ കളി തുടര്‍ന്നാല്‍ യൂറോ കപ്പില്‍ നിന്നും ഇംഗ്ലണ്ടും റഷ്യയും പുറത്താകുമെന്ന് യുവേഫയുടെ മുന്നറിയിപ്പ്. ആരാധകര്‍ക്കു കുറച്ചുകൂടി ഉത്തരവാദിത്വവും പരസ്പര ബഹുമാനാകാമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. യൂറോ 2016 ലെ ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മാര്‍സെല്ലി സ്‌റ്റേഡിയത്തില്‍ റഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ സ്‌റ്റേഡിയത്തിനു പുറത്ത് ഇരു ടീമുകളുടെയും ആരാധകര്‍ ചോരയൊഴുക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 35 പേര്‍ക്ക് പരിക്കുപറ്റിയതായാണ് പൊലീസ് അറിയിച്ചത്.

നിങ്ങള്‍ നല്ല പെരുമാറ്റം കാഴ്ചവയ്ക്കു, മാര്‍സെല്ലിയില്‍ കണ്ടതുപോലെയുള്ള ആക്രമണങ്ങള്‍ക്ക് ഫുട്‌ബോളില്‍ സ്ഥാനമില്ല, സമൂഹത്തിലും; ഫുട്‌ബോള്‍ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ ഗ്ലെന്‍ പറഞ്ഞു. ആരാധകരുടെ സാന്നിധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഉത്സവാന്തരീക്ഷത്തില്‍ യൂറോ കപ്പ് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും കഴിയാണം. അങ്ങനെ തന്നെ നടക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യും; ഗ്ലെന്‍ മുന്നറിയിപ്പു നല്‍കി.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും റഷ്യയും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. നേരത്തെയും ഇംഗ്ലണ്ട് ആരാധകര്‍ അക്രമങ്ങള്‍ നടത്തുന്ന കാര്യത്തില്‍ കുപ്രശസ്തരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍