UPDATES

പ്രവാസം

ഇംഗ്ലണ്ടിലേക്ക് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അവസരം

അഴിമുഖം പ്രതിനിധി

ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും നൂറുകണക്കിന് ഒഴിവുകളിലേക്ക് ഇന്ത്യയില്‍ നിന്നും നിയമനം നടത്താന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇന്ത്യയില്‍ സ്വകാര്യ ആരോഗ്യ മേഖല വളര്‍ന്നു വരുന്നതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുന്നത് വിദേശത്തെ തൊഴിലവസരത്തോട് താല്‍പര്യം കുറയുന്നത് തിരിച്ചടിയാകുമെന്ന് ഇംഗ്ലണ്ട് കരുതുന്നു.

അതേസമയം വ്യാജ ഏജന്‍സികളുടെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിസ നിയന്ത്രണങ്ങള്‍ വന്നതിനെ തുടര്‍ന്ന് അടുത്ത കാലത്തായി ഇന്ത്യയില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെ വരവ് ഇംഗ്ലണ്ടില്‍ കുറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കാന്‍ ഇംഗ്ലണ്ടിലെ ആരോഗ്യ അധികൃതര്‍ ശ്രമിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറു കണക്കിന് ഒഴിവുകളാണുള്ളതെന്ന് ബിബിസി പറയുന്നു.

കുടിയേറ്റ നിയമങ്ങളിലെ കാഠിന്യവും അവിടത്തെ ആരോഗ്യ മേഖലയില്‍ മോശം പെരുമാറ്റം നേരിടേണ്ടി വരുന്നതും കാരണം ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പോകാന്‍ മടിക്കുകയാണ്.ഇതുകാരണം ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്കുള്ള ഡോക്ടര്‍മാരുടെ കുടിയേറ്റം ഓരോ വര്‍ഷവും കുറയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍