UPDATES

പരിപാടിക്ക് ശേഷം ദേശീയഗാനം വേണമെന്ന് ബിബിസിയോട് ബ്രിട്ടീഷ് എംപി; മറുപടിയായി പാരഡി ദേശീയഗാനം

അഴിമുഖം പ്രതിനിധി

ബിബിസി 1 ചാനലിലെ പരിപാടിക്ക് ശേഷം ദേശീയഗാനം വയ്ക്കണമെന്ന് ബ്രിട്ടീഷ് എംപി. ദാ പിടിച്ചോ എന്ന് പറഞ്ഞ് ബിബിസി കൊടുത്തത് നല്ല രസികന്‍ മറുപടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ആന്‍ഡ്ര്യൂ റോസിന്‍ഡെല്‍ ബിബിസിയെ ദേശഭക്തി പഠിപ്പിക്കാന്‍ രംഗത്തെത്തിയതാണ് സംഭവത്തിന്റെ തുടക്കം. ബ്രിട്ടീഷ് പാര്‍ലമെന്‌റില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റോസിന്‍ഡെല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

ബിബിസി ന്യൂസ്‌നൈറ്റ് അവതാരക കേഴ്‌സ്റ്റി വാര്‍ക് ആവട്ടെ, നല്ല പാരഡിയാക്കി അതിന് മറുപടിയും കൊടുത്തു. ഇത് ബിബിസി 1 ചാനലല്ല. പരിപാടികള്‍ അവസാനിച്ചിട്ടുമില്ല. എന്നാല്‍ താങ്കളുടെ ആവശ്യം പരിഗണിക്കുന്നതില്‍ സന്തോഷം എന്ന് പറഞ്ഞാണ് പരിപാടി നിര്‍ത്തിയത്. തുടര്‍ന്ന് ബ്രിട്ടീഷ് ദേശീയഗാനത്തിന്‌റെ പാരഡി തുടങ്ങി. ഗോഡ് സേവ് ദ ക്യൂന്‍ എന്ന് തുടങ്ങുന്നതാണ് ബ്രിട്ടീഷ് ദേശീയഗാനം. ഇന്‍പെന്‍ഡന്‌റ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍ ജിംഗോയിസ്റ്റ് എന്നാണ് റോസിന്‍ഡലിനെ വിശേഷിപ്പിച്ചത്. 

ബ്രിട്ടീഷ് ദേശീയഗാനത്തിന്‌റെ പാരഡി

ഗോഡ് സേവ് ക്യൂന്‍
ദ ഫാസിസ്റ്റ് റെജിം
ദേ മെയ്ഡ് യു എ മൊറോണ്‍
പൊട്ടെന്‍ഷ്യല്‍ ഹൈഡ്രജന്‍ ബോംബ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍