UPDATES

യുകെ/അയര്‍ലന്റ്

ഹാരി-മാർക്കിൾ വിവാഹച്ചടങ്ങിനെ കറുത്ത വര്‍ഗ്ഗക്കാരനായ ബിഷപ്പ് അഭിസംബോധന ചെയ്യും

അടിമകളുടെയും കുടുയാന്മാരുടെയും അനന്തരതലമുറയാണ് തന്റെ കുടുംബമെന്ന് ആത്മകഥയിൽ മൈക്കേൽ പറഞ്ഞു. നോര്‍ത്ത് കരോലിനയിലും അലബാമയിലുമാണ് തങ്ങളുടെ പൂർവ്വികർ ജീവിച്ചിരുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു.

വിൻഡ്സറില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മീഘൻ മിർക്കിളിന്റെയും വിവാഹച്ചടങ്ങിനെ അഭിസംബോധന ചെയ്യുക ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ബിഷപ്പ് മൈക്കേൽ ബ്രൂസ് കരി ആയിരിക്കും. കെൻസിങ്ടൺ പാലസ് ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

എപ്പിസ്കപ്പൽ സഭയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബിഷപ്പാണ് മൈക്കേൽ ബ്രൂസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വംശജനാണ് ഇദ്ദേഹം.

ഡീൻ ഓഫ് വിൻഡ്സർ, റവ. ഡേവിഡ് കോണറിനൊപ്പം ശുശ്രൂഷാ ചടങ്ങുകളിൽ ബ്രൂസ് പങ്കുചേരും. കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവാഹപ്രതിജ്ഞാ ചടങ്ങിലും ഇദ്ദേഹം പങ്കുകൊള്ളും.

18 ലക്ഷത്തോളം അംഗങ്ങളുള്ള ആംഗ്ലിക്കൻ ക്രിസ്ത്യൻ സമുദായത്തിന്റെ അധ്യക്ഷനാണ് മൈക്കേൽ ബ്രൂസ്.

2015ൽ പുറത്തിറങ്ങിയ മൈക്കേൽ ബ്രൂസിന്റെ ആത്മകഥ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ അമ്മൂമ്മ പാടിയ പാട്ടുകൾ’ എന്നായിരുന്നു ആത്മകഥയുടെ പേര്. അടിമകളുടെയും കുടുയാന്മാരുടെയും അനന്തരതലമുറയാണ് തന്റെ കുടുംബമെന്ന് ആത്മകഥയിൽ മൈക്കേൽ പറഞ്ഞു. നോര്‍ത്ത് കരോലിനയിലും അലബാമയിലുമാണ് തങ്ങളുടെ പൂർവ്വികർ ജീവിച്ചിരുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു.

വംശീയാക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണ് യുകെയിൽ ഇന്നുള്ളത്. ഇതര വംശജർ, പ്രത്യേകിച്ചും കറുത്ത വർഗങ്ങൾ പലവിധത്തിലുള്ള വംശീയവിവേചനങ്ങൾക്ക് ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൈക്കേൽ ബ്രൂസിനെ വിവാഹച്ചടങ്ങിനെ അഭിസംബോധന ചെയ്യാൻ രാജകുടുംബം ക്ഷണിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍