UPDATES

യുകെ/അയര്‍ലന്റ്

ബ്രെക്സിറ്റ് ബില്ലിന് രാജ്ഞിയുടെ അംഗീകാരം; നിയമമായതായി പ്രഖ്യാപനം

ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്‍ഞിയുടെ അംഗീകാരം

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിടുതൽ സംബന്ധിച്ച ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്‍ഞിയുടെ അംഗീകാരം ലഭിച്ചതായി ബ്രിട്ടിഷ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ജോൺ‌ ബെർകോ സംഭാംഗങ്ങളെ അറിയിച്ചതോടെ ബ്രെക്സിറ്റ് നിയമം നിലവിൽ വന്നു. ഇതോടെ 1972ൽ നിലവിൽ വന്ന യൂറോപ്യൻ കമ്മ്യണിറ്റീസ് ആക്ട് റദ്ദ് ചെയ്യപ്പെട്ടു.

2017 ജൂലൈ മാസത്തിലാണ് ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. പാർലമെന്റിൽ ഈ നിയമം 250 മണിക്കൂർ നേരം ചർച്ചകൾക്ക് വിധേയമായി. മാസങ്ങളോളം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും രാഷ്ട്രീയവ‍ൃത്തങ്ങളിലും കടുത്ത വാദപ്രതിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതിനു ശേഷമാണ് വിടുതൽ ബിൽ നിയമമായി മാറുന്നത്.

ഇതിനകം തന്നെ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമെന്നു വേണ്ട എല്ലാ മേഖലകളിലും ബ്രെക്സിറ്റ് അതിന്റെ പ്രതിഫലനങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്.

2016 ജൂണ്‍ 23നാണ് യൂറോപ്യൻ യൂണിയൻ വിടേണ്ടതുണ്ടോ എന്ന ഒറ്റച്ചോദ്യത്തിന് ബ്രിട്ടിഷ് ജനത മറുപടി നൽകിയത്. ഈ റഫറണ്ടത്തിൽ ഭൂരിപക്ഷം (51.9%) പേർ ബ്രെക്സിറ്റിനെ അനുകൂലിച്ചു. ഇതോടെ ബില്ലിന്റെ കരട് രൂപം അവതരിപ്പിക്കുന്നതിനുള്ള കളമൊരുങ്ങി. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട ബില്ലിനാണ് രാജ്ഞിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍