UPDATES

യുകെ/അയര്‍ലന്റ്

തിഹാർ ജയിലിൽ പ്രശ്നങ്ങളില്ലെന്ന് ബ്രിട്ടിഷ് ഹൈക്കോർട്ട്; മല്യയുടെ വാദത്തെ ഖണ്ഡിക്കാൻ സഹായകമായേക്കുമെന്ന് റിപ്പോർട്ട്

യുകെയിൽ നിന്നും കയറ്റിവിടുന്ന കുറ്റവാളികളെ താമസിപ്പിക്കാൻ തിഹാർ‌ ജയിലിൽ സൗകര്യങ്ങളുണ്ടെന്ന് ബ്രിട്ടൻ ഹൈക്കോടതി. ക്രിക്കറ്റ് വാതുവെപ്പുകാരൻ സഞ്ജീവ് ചാവ്‌ലയെ കയറ്റിവിടുന്നതു സംബന്ധിച്ച് ഒരു കീഴ്ക്കോടതി നൽകിയ ഉത്തരവിനെതിരെ ഇന്ത്യ അപ്പീൽ പോയപ്പോഴാണ് ഈ വിധിയുണ്ടായത്. തിഹാർ ജയിലിൽ ചാവ്‍ലക്ക് പ്രശ്നമൊന്നുമുണ്ടാകില്ലെന്നാണ് കോടതി പറഞ്ഞത്.

യുകെയിൽ നിന്നും തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന കക്ഷികളിലൊരാളാണ് സഞ്ജീവ് ചൗവ്‌ല. കഴിഞ്ഞ വർഷം ഡിസംബർ‍ മാസത്തിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുകയാണ് ഇയാൾ. തിഹാർ ജയിലിലെ മനുഷ്യാവകാശ ലംഘന വാർത്തകളാണ് കീഴ്ക്കോടതിയിൽ ചർച്ചയായത്. സഞ്ജീവ് ചൗവ്‌ലയെ വിട്ടയച്ചാൽ തിഹാർ ജയിലിൽ അയാളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമോ എന്ന ആശങ്ക കോടതി ഉന്നയിക്കുകയുണ്ടായി.

ഇതിനെതിരെ ഏപ്രിൽ 2018ന് ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു.

ഇന്ത്യയിൽ ആക്രമിക്കപ്പെട്ടേക്കുമെന്നും ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമെന്നുമെല്ലാം ഇന്ത്യൻ അധികൃതർ ആവശ്യപ്പെടുന്ന പ്രതികൾ യുകെയിൽ വാദങ്ങളുന്നയിക്കുന്നത് സാധാരണമായിട്ടുണ്ട്. ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച് കടന്ന വിജയ് മല്യയും ഇതേ വാദം ഉന്നയിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടീഷ് ഹൈക്കോടതി തന്നെ തിഹാർ ജയിലിൽ താമസിപ്പിക്കുന്നതിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിൽ മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള വഴിയൊരുങ്ങിയതായി പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍