UPDATES

യുകെ/അയര്‍ലന്റ്

അപസ്മാരരോഗിയായ മകനു വേണ്ടി കരുതിയ കഞ്ചാവ് തൈലം വിമാനത്താവളത്തിൽ പിടിച്ചു; വിട്ടുകൊടുക്കില്ലെന്ന് അമ്മ

ഗൗരവപ്പെട്ട അപസ്മാരരോഗമുള്ള മകന് ഈ മരുന്ന് നൽകിയില്ലെങ്കിൽ അത് അവന്റെ ജീവനെടുക്കുമെന്ന് അമ്മ ഭയപ്പെടുന്നു.

തന്റെ മകന്റെ അപസ്മാര രോഗത്തിനുള്ള ചികിത്സാർത്ഥം കയ്യിൽ കരുതിയിരുന്ന കഞ്ചാവിൽ നിന്നെടുത്ത എണ്ണ ലണ്ടനിലെ ഹീത്രൂ വിമാനത്താവള അധികൃതർ പിടിച്ചെടുത്തതിനെതിരെ അമ്മ രംഗത്ത്. കാനഡയിൽ നിന്നാണ് ഇവർ കഞ്ചാവ് തൈലം സംഘടിപ്പിച്ചത്.

താൻ ഇനിയും കഞ്ചാവ് തൈലം കൊണ്ടുവരുമെന്ന് പരാതിക്കാരിയായ ഷാർലെറ്റ് കാൾഡ്‍‌വെൽ പറഞ്ഞു. തന്റെ കുട്ടിയോടുള്ള കരുതലും സ്നേഹവും പ്രതീക്ഷയും വിശ്വാസവും നിലനിൽക്കുമെന്നും ഇനിയും തൈലം കൊണ്ടുവരുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

നൂറ് തവണയിലധികം അപസ്മാരം വന്നിട്ടുള്ളയാളാണ് ഷാർലെറ്റിന്റെ മകൻ ബില്ലി. 12 വയസ്സാണ് ഇവന്. കഴിഞ്ഞവർഷമാണ് ഡോക്ടർ കാനബിസ് ഓയിൽ അഥവാ കഞ്ചാവ് തൈലം മരുന്നായി നിർദ്ദേശിച്ചത്. ഇതാദ്യമായാണ് നാഷണൽ ഹെല്‍ത്ത് സർവ്വീസ് ഈ മരുന്നിന് കുറിപ്പടിയെഴുതുന്നത്.

ഇതിനെതിരെ രംഗത്തുള്ളത് ആഭ്യന്തരമന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ടീം ആണ്.

വളരെ ഗൗരവപ്പെട്ട അപസ്മാരരോഗമുള്ള മകന് ഈ മരുന്ന് നൽകിയില്ലെങ്കിൽ അത് അവന്റെ ജീവനെടുക്കുമെന്ന് അമ്മ ഭയപ്പെടുന്നു. ആഭ്യന്തരമന്ത്രാലയത്തിൽ ഷാർലെറ്റ് നേരിട്ടു ചെന്ന് പൊലീസിങ് ആൻഡ് ഫയർ സർവ്വീസസ് സഹമന്ത്രി നിക്ക് ഹർഡിനെ കാണുകയുണ്ടായി. മരുന്ന് തിരിച്ചു നൽകാൻ കഴിയില്ലെന്നാണ് ഇദ്ദേഹവും പറഞ്ഞത്.

മകന് ഈ മരുന്ന് വളരെ ഗുണം ചെയ്യുന്നുണ്ടെന്നാണ് ഷാർലെറ്റ് പറയുന്നത്. അപസ്മാരം വരുന്നത് വലിയ അളവിൽ കുറഞ്ഞു. കഴിഞ്ഞവർഷം ഡോക്ടർ കുറിപ്പടി എഴുതിയതിനു ശേഷം 250 ദിവസത്തോളം കുട്ടി ഇതുപയോഗിച്ചു. എന്നാൽ ഈ മരുന്ന് ഇനി എഴുതരുതെന്ന് ആഭ്യന്തരമന്ത്രാലയം ഡോക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കുട്ടിയുടെ അമ്മയ്ക്ക് മരുന്ന് ലഭിക്കുന്നത് തടഞ്ഞ നടപടി തെറ്റആണെന്ന് ഡോ. ബ്രെൻഡ‍ൻ ഓഹേർ പറഞ്ഞു. അപസ്മാരം വരുന്നതിന്റെ ഇടവേളം കൂട്ടുക എന്നത് നിർണായകമാണ്. ഇല്ലെങ്കിൽ അത് കുട്ടിയുടെ ജീവനെടുക്കും. കഴിഞ്ഞ 19 മാസത്തിനിടയിൽ ഇതാദ്യമാണ് കുട്ടിക്ക് ചികിത്സ കിട്ടാതെ വരികയാണെന്ന് അമ്മ ഷാർലെറ്റ് ചൂണ്ടിക്കാട്ടി. താൻ വീണ്ടും കാനഡയിലേക്ക് പോകുകയാണെന്നും വീണ്ടും മരുന്ന് കൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയില്‍ കഞ്ചാവ് തൈലത്തിന്റെ ഉപയോഗം

ആയുർവ്വേദത്തിൽ കഞ്ചാവിന്റെ ഉപയോഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതൊരു മരുന്നായി പുരാതനകാലം മുതൽക്കേ ഉപയോഗിച്ചു വരുന്നുണ്ട്. ശബ്ദതാരാവലിയിൽ ശ്രീകണ്ഠേശ്വരം കഞ്ചാവിനെ വിവരിക്കുന്നതും ഒരു മരുന്ന് എന്ന നിലയിലാണ്.

കഞ്ചാവ് ഇന്ത്യയിൽ 1985 വരെ നിരോധിക്കപ്പെട്ടിരുന്നില്ല. അമേരിക്കയുടെ സമ്മർദ്ദത്തിൽ യുഎൻ കൂടി ഇടപെട്ടാണ് കഞ്ചാവിന്റെ നിരോധനം ലോകത്ത് വ്യാപകമാക്കിയത്. എന്നാൽ നിലവിൽ അമേരിക്കയിലെ 19 സ്റ്റേറ്റുകളിലും കഞ്ചാവുപയോഗം നിയമവിധേയമായി നടക്കുന്നുണ്ട്.

ഇതേ വിഷയത്തിൽ ശശി തരൂർ ഒരു ലേഖനമെഴുതിയിരുന്നു. അതെക്കുറിച്ചുള്ള വാർത്ത താഴെ വായിക്കാം.

കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ശശി തരൂർ; ക്രിമിനലുകളുടെ സാമ്പത്തിക സ്രോതസ്സായി കഞ്ചാവ് മാറി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍