UPDATES

യുകെ/അയര്‍ലന്റ്

യുകെ പാർലമെന്റ് ഗേറ്റിലേക്ക് കാറിടിച്ചു കയറ്റി; ഭീകരാക്രമണമെന്ന് സംശയം

രണ്ടുപേരെ സംഭവസ്ഥലത്തു വെച്ചുതന്നെ പ്രാഥമിക ചികിത്സകൾ നൽകി ആശുപത്രിയിലെത്തിച്ചതായി അറിയാൻ കഴിഞ്ഞു.

ലണ്ടനിലെ യുകെ പാർലമെന്റ് കെട്ടിടത്തിന്റെ ഗേറ്റിലേക്ക് കാറിടിച്ചു കയറ്റി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു.

കാറോടിച്ചിരുന്ന 30 വയസ്സിനോടടുത്ത് പ്രായമുള്ളയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഭീകരബന്ധമുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. ഗേറ്റിൽ ഇടിക്കുന്ന സമയത്തിൽ കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയുധങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. മെട്രോപോളിറ്റൻ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. രണ്ടുപേരെ സംഭവസ്ഥലത്തു വെച്ചുതന്നെ പ്രാഥമിക ചികിത്സകൾ നൽകി ആശുപത്രിയിലെത്തിച്ചതായി അറിയാൻ കഴിഞ്ഞു. ഇവരുടെ പരിക്കുകൾ അത്ര സാരമുള്ളതല്ല.

അതിവേഗതയിലാണ് കാർ പാർലമെന്റ് ഗേറ്റിൽ വന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം പലതവണ ലേന്‍ തെറ്റിച്ചാണ് കാർ പാർലമെന്റ് ഗേറ്റിനടുത്തെത്തുന്നതെന്ന് കാണാം. ഗേറ്റിനടുത്തുള്ള ബാരിയറിൽ ഇടിക്കുന്നതിനു മുമ്പ് ആക്സിലറേറ്റ് ചെയ്യുന്നതായും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍