UPDATES

യുകെ/അയര്‍ലന്റ്

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് പൊലീസ് തലവൻ

യുകെയിൽ സമാനമായ അഭിപ്രായങ്ങൾ പൊതുവിൽ ഉയർന്നു വരുന്നുണ്ട്.

കഞ്ചാവിനു മേലുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുകെയിലെ ഡെറം പൊലീസ് സേനാ തലവൻ രംഗത്ത്. നിലവിലുള്ള നിരോധനം സംഘടിത കുറ്റവാളികൾക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെന്ന് ഡെറം പൊലീസ് മേധാവി മൈക്ക് ബാർട്ടൺ പറയുന്നു. പൊതുജീവിതത്തെ അപകടപ്പെടുത്തുകയും കഞ്ചാവ് ഉപയോഗിക്കുന്നവരെ കൂടുതൽ അപകടപ്പെടുത്തുകയുമാണ് നിരോധനം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

തന്റെ അധികാരപരിധിയിൽ വരുന്നയിടങ്ങളിൽ വീടുകളിൽ ഒന്നോ രണ്ടോ കഞ്ചാവ് ചെടികൾ നടുന്നതും വ്യക്തിപരമായ ഉപയോഗത്തിനെടുക്കുന്നതും റെയ്ഡ് ചെയ്യാൻ മാത്രമുള്ള കുറ്റകൃത്യമായി കണക്കാക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതെസമയം യുകെയിൽ സമാനമായ അഭിപ്രായങ്ങൾ പൊതുവിൽ ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച കൺസർവ്വേറ്റീവ് പാർട്ടി നേതാവായ വില്യം ഹേഗ് ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

കടുത്ത അപസ്മാര രോഗമുള്ള തന്റെ മകനു വേണ്ടി ചാർലറ്റ് കാൾഡ്‌വെൽ എന്നയാൾ കാന‍ഡയിൽ നിന്ന് കഞ്ചാവ് എണ്ണ കൊണ്ടുവന്നത് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവരുടെ തുടർ‌ച്ചയായ ആവശ്യം പൊലീസ് പരിഗണിക്കാതിരുന്നത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കഞ്ചാവിന്റെ ആരോഗ്യപരിപാലനപരമായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് നിരോധനം നീക്കണമെന്ന ആവശ്യം ഉയരുന്നത്.

ഇന്ത്യയിലും ഇതേ ചർച്ചയുയർത്തി തിരുവനന്തപുരം എംപിയും കോൺഗ്രസ്സ് നേതാവുമായ ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. നിരോധനം മൂലം വലിയ മാഫിയകളും സമാന്തര സാമ്പത്തിക സാമ്രാജ്യങ്ങളും ഉയർന്നു വരുന്നുവെന്ന നിലപാടാണ് ശശി തരൂർ ഉയർത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍