UPDATES

യുകെ/അയര്‍ലന്റ്

യുകെയിൽ ഭക്ഷ്യബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ചരിത്രത്തിലെ വലിയ വർധന; ക്ഷേമപദ്ധതികൾ പരാജയപ്പെടുന്നു?

വരുമാനം കുറയുന്നതാണ് ആളുകള്‍ ഭക്ഷ്യബാങ്ക് കൂടുതലായി ഉപയോഗിക്കുന്നതിനു കാരണമായി പറയുന്നത്.

രാജ്യത്ത് വിശപ്പകറ്റാൻ ഫുഡ് ബാങ്ക് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് യുകെയുടെ നാഷണൽ ഫുഡ് ബാങ്ക് അധികൃതരുടെ മുന്നറിയിപ്പ്. ക്ഷേമപദ്ധതികളുടെ പരാജയമാണ് ഈ വർധന കാണിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണം വാങ്ങാൻ ശേഷിയില്ലാത്തവര്‍ക്കു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഫുഡ് ബാങ്ക്. മാർച്ച് മാസം വരെ 1,332,952 ഭക്ഷണവിതരണം നടന്നുവെന്നാണ് കണക്ക്. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്. മുൻ സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണ് ഈ വര്‍ധന.

ഭക്ഷ്യ ബാങ്കിന്റെ ഉപയോഗം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. വരുമാനം കുറയുന്നതാണ് ആളുകള്‍ ഭക്ഷ്യബാങ്ക് കൂടുതലായി ഉപയോഗിക്കുന്നതിനു കാരണങ്ങളിലൊന്നായി പറയുന്നത്. കടബാധ്യത വര്‍ധിക്കുന്നതും ജനങ്ങളുടെ ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍