UPDATES

വിദേശം

ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; യുകെ സ്തംഭിച്ചു; റോഡ്, ട്രെയിൻ, വ്യോമഗതാഗതങ്ങൾ തടസ്സപ്പെട്ടു

കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കൊടിയ മഞ്ഞുവീഴ്ചയിൽ യുകെ സ്തംഭിച്ചു. വൈദ്യുതിവിതരണം സ്തംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ട്രെയിൻ വ്യോമഗതാഗതവും സ്തംഭിച്ചു.

കൊടുംതണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തിര സര്‍വീസകുള്‍ ഉപയോഗപ്പെടുത്തി യാത്ര നടത്താനാണ് അധികൃതരുടെ നിര്‍ദ്ദേശം. വൈദ്യുതി ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ജനജീവിതത്തെ ഈ കാലാവസ്ഥാവ്യതിയാനം കാര്യമായി ബാധിച്ച അവസ്ഥയാണ്.

വടക്കുകിഴക്കൻ സ്‌കോട്‌ലാന്‍ഡിലെ ബ്രേമറില്‍ മൈനസ് 14.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം താപനില രേഖപ്പെടുത്തിയത്. ലിന്‍കോണ്‍ഷിയര്‍ മേഖലയിലെ ഹോള്‍ബീച്ചിലാണ് ഈ വര്‍ഷം കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ഈ മേഖലയയില്‍ ജനങ്ങള്‍ കൊടും തണുപ്പിലാണ് കഴിയുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം സൗത്ത് ഇംഗ്ലണ്ടിലും വെയില്‍സിലും ജനജീവിതത്തിനും ജനങ്ങളുടെ സമ്പാദ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് കടുത്ത ഹിമപാതം.

ട്രെയില്‍ ഗതാഗതവും റദ്ദ് ചെയ്യുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് വന്നിട്ടുണ്ട്. ട്രാക്കുകളിലെ മഞ്ഞ് നീക്കം നീക്കം ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാലാണിത്. അതെസമയം സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ബ്രീട്ടീഷ് എയര്‍വേയ്‌സിന്റെയും മുന്നറിപ്പുണ്ട്.

വിവിധ ഇടങ്ങളില്‍ നടക്കേണ്ട സ്‌പോര്‍ട്ടിംഗ് ഇവന്റുകളും തടസപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച മഞ്ഞ് വീഴ്ച രൂക്ഷമായ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ടെനമ്പിള്‍ റോഡില്‍ ബോഡ്മിന്‍ മൂറില്‍ 100ഓളം വാഹനങ്ങള്‍ വെളിച്ചക്കുറവു മൂലം കുരുക്കില്‍പ്പെട്ടിരിക്കെയാണ്. 12 സെന്റീമിറ്റര്‍ കനത്തിലാണ് ഇവിടെ മഞ്ഞ് വീഴ്ചയുണ്ടായിരിക്കുന്നത്. വാഹനങ്ങളിലുള്ളവര്‍ പുറത്തേക്കിറങ്ങരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ചിലയിടങ്ങളില്‍ വെളളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ‌ത്തീരങ്ങളിൽ ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലേക്കും ഇപ്പോൾ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. രാജ്യത്തെ റോഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ മേഖലകളിലെ എം5, എ303 എന്നി റോഡുകളിലാണ് പൊലീസ് നിതന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍