UPDATES

യുകെ/അയര്‍ലന്റ്

ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് യുകെ 7,000 വിദേശ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു

പിന്നീട് നടത്തിയ വോയ്സ് ടെസ്റ്റുകളിൽ നിന്നാണ് ഇങ്ങനെ തിരിച്ചയയ്ക്കപ്പെട്ടവരെല്ലാവരും കൃത്രിമം കാണിച്ചവരല്ല എന്ന് തെളിഞ്ഞത്.

ഇംഗ്ലീഷ് ഭാഷാപരീക്ഷയിൽ കൃത്രിമം കാണിച്ചെന്ന തെറ്റായ ആരോപണമുന്നയിച്ച് ഏഴായിത്തിലധികം വിദേശ വിദ്യാർത്ഥികളെ തെരേസ മേ സർക്കാർ തിരിച്ചയച്ചതായി കണ്ടെത്തൽ. തങ്ങളെ തിരിച്ചയ്ക്കാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ അപ്പീല്‍ നൽകാനുള്ള അവസരവും ഈ വിദ്യാര്‍ത്ഥികൾക്ക് നിഷേധിച്ചതായി വിവരമുണ്ട്.

തങ്ങൾക്കെതിരായി എന്തു തെളിവുകളാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലുള്ളതെന്ന് അറിയാനും ഇവരെ അനവദിച്ചില്ലെന്ന് പരാതിയുണ്ട്. തങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള അവസരവും നിഷേധിച്ചു.

ഇവരിൽ കുറെപ്പേരെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് തൊഴിൽ നഷ്ടമായി. നിയമപരമായി യുകെയിൽ താമസിക്കുകയായിരുന്നിട്ടും പലർക്കും താമസസ്ഥലം നഷ്ടപ്പെട്ടു.

തെരേസ മേ രൂപപ്പെടുത്തിയ കുടിയേറ്റനയമാണ് ഇതിനെല്ലാം വഴിവെച്ചതെന്ന് ആരോപിക്കപ്പെടുന്നു. കുടിയേറ്റക്കാരോട് സൗഹാര്‍ദ്ദഹിതമായ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുമെന്നതാണ് 2102 മുതല്‍ മേയുടെ നയം.

ഈ നയം പിന്തുടർന്ന ആഭ്യന്തര മന്ത്രി ആംബർ റുഡ്ഢിന് രാജി വെക്കേണ്ടതായും വന്നിരുന്നു. ഇപ്പോൾ സാജിദ് ജാവിദ് ആണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്.

2014ൽ ബിബിസി പുറത്തു കൊണ്ടുവന്ന ഒരു വാർത്തയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഭാഷാ പരീക്ഷ നടത്തിയ ചില കോളജുകൾ യഥാര്‍ത്ഥ വിദ്യാർത്ഥികൾക്കു പകരം ഭാഷയിൽ കഴിവുള്ളവരെ ഇരുത്തി ടെസ്റ്റ് വിജയിപ്പിച്ചെന്നായിരുന്നു വാർത്തയിലെ ആരോപണം. ഇതെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഇടപെടൽ നടത്തിയത്. 33,725 പേരുടെ പരീക്ഷാഫലം ഗവൺമെന്റ് അസാധുവാക്കി. ഇവരുടെ വിസ തിരിച്ചെടുക്കുകയും രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് നടത്തിയ വോയ്സ് ടെസ്റ്റുകളിൽ നിന്നാണ് ഇങ്ങനെ തിരിച്ചയയ്ക്കപ്പെട്ടവരെല്ലാവരും കൃത്രിമം കാണിച്ചവരല്ല എന്ന് തെളിഞ്ഞത്. 20% പേർ പരീക്ഷയിൽ പാസ്സായത് ശരിയായ മാര്‍ഗ്ഗത്തിലൂടെയായിരുന്നു എന്ന് തെളിഞ്ഞു. അതായത് ഏഴായിരത്തിലധികം പേരെ അന്യായമായി ബ്രിട്ടൺ തിരിച്ചയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍