UPDATES

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; യുകെയില്‍ വാടകക്കാരന്റെ വിസ പരിശോധിക്കാന്‍ വീട്ടുടമയ്ക്കും അധികാരം

യുകെയിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍വാടകയ്ക്ക് താമസസ്ഥലം ലഭിക്കുന്നതിന് മുമ്പ് ഇമിഗ്രേഷന്‍ രേഖകള്‍ ഭൂവുടമയെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടി വരും. കുടിയേറ്റ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൃത്യമായ ഇമിഗ്രേഷന്‍ രേഖകള്‍ ഇല്ലാത്ത കുടിയേറ്റക്കാരെ വാടകയ്ക്ക് താമസിപ്പിക്കുന്ന വീട്ടുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും അവരെ അഞ്ച് വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാനുമുള്ള വ്യവസ്ഥകള്‍ പുതിയ കുടിയേറ്റ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. 

സ്വര്‍ണം കൊണ്ട് പൊതിഞ്ഞതല്ല ബ്രിട്ടണിലെ പാതകളെന്ന് ഇവിടേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ഹോം സെക്രട്ടറി തെരേസ മേ മുന്നറിയിപ്പ് നല്‍കി. കോടതി നോട്ടീസ് ഇല്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിക്കാന്‍ വീട്ടുടമകള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ അറിയിച്ചു. നിയമലംഘനം നടത്തുന്ന ഭൂവുടമകള്‍ക്ക് കനത്ത പിഴയും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. വാടകക്കാരുടെ ഇമിഗ്രേഷന്‍ നില പരിശോധിക്കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

എന്നാല്‍ മറ്റ് നാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെ നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴില്‍രഹിതരായ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ തൊഴില്‍ നേടാന്‍ സഹായിക്കുന്ന തരത്തില്‍ ആയിരം യൂറോ സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇതനുസരിച്ച് ‘യുവര്‍ ഫസ്റ്റ് ഇയുആര്‍ഇഎസ് ജോബ് പ്രോഗ്രാം’ യുകെ അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ പദ്ധതി പ്രകാരം 2012ന് ശേഷം 1178 തൊഴില്‍രഹിത യൂറോപ്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ തൊഴിലും പരിശീലനവും ലഭിച്ചതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍