UPDATES

യുകെ/അയര്‍ലന്റ്

സിസിടിവി ദൃശ്യങ്ങളിലെ സ്ത്രീയെ പൊലീസ് തിരയുന്നു; ബ്രിട്ടനിൽ ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്ന ഗുർപീത് സിങ്ങിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

സംഭവത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യൻ വംശജയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുകെയിലെ വെസ്റ്റ് മിഡ്സാൻഡ്സിലെ മെട്രോപോളിറ്റൻ ബറോ ആയ വോൾവർഹാംപ്റ്റണിലെ കോൾവേ അവെന്യൂവിൽ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുർപീത് സിങ് എന്ന 42കാരനാണ് ഭാര്യ സർബ്ജിത് കൗറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

കൗർ മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം കിട്ടാതെയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നു. 2018 ഫെബ്രുവരി മാസം പതിനാറാം തിയ്യതിയാണ് കൗറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സിങ്ങിനെ ഇന്ന‌ലെ (മെയ് 10) ബമിങ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

തുടക്കത്തിൽ മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസ് സംശയിച്ചത്. വീട്ടിനകത്ത് എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇതാണ് മോഷണം നടന്നിരിക്കാമെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ബിസിനസ്സുകാരനായ ഭർത്താവ് തന്നെയാണ് കുറ്റവാളിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

കൗർ‌ മരിച്ചുകിടന്ന വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു സ്ത്രീയെ പൊലീസ് തിരയുന്നുണ്ട്. വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞതാണ് ഈ സ്ത്രീയുടെ ചിത്രം. ഏതാണ്ട് 5 അടി 2 ഇഞ്ച് ഉയരമുള്ളയാളാണിവർ. ഇയാളെ തിരിച്ചറിയുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ച് പൊലീസ് ഒരു വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ധന്ത പ്രോപ്പർ‌ട്ടീസ് എന്ന ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ മേധാവിയാണ് ഇപ്പോൾ അറസ്റ്റിലായ ഗുർപീത് സിങ്. ലണ്ടനിൽ നിന്ന് 225 കിലോമീറ്ററോളം അകലെയാണ് വോൾവർഹാംപ്റ്റൺ സ്ഥിതി ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍