UPDATES

യുകെ/അയര്‍ലന്റ്

ജോലിക്കാർ ശുചിത്വം പഠിക്കാൻ പോയി; യുകെയിലെ ഇന്ത്യൻ റസ്റ്ററന്റ് ശുചിത്വ പരിശോധനയിൽ പരാജയപ്പെട്ടു

എംപയർ ഓഫ് ഇന്ത്യ എന്ന റസ്റ്ററന്റാണ് വൈരുദ്ധ്യാത്മക ശുചിത്വ പ്രശ്നത്തിൽ കുടുങ്ങിയത്. ട്രിപ്പ്അഡ്വൈസറിൽ മികച്ച റസ്റ്ററന്റായി ഉപഭോക്താക്കൾ റേറ്റ് ചെയ്ത റസ്റ്ററന്റാണ് ഈ കുടുക്കിൽ പെട്ടത് എന്നതാണ് രസകരം.

ജോലിക്കാർ ശുചിത്വം പഠിക്കാനുള്ള കോഴ്സിനു പോയതിനെ തുടര്‍ന്ന് ബ്രിസ്റ്റോളിലെ ഇന്ത്യൻ റസ്റ്ററന്‍റ് ശുചിത്വ പരിശോധനയില്‍
പരാജയപ്പെട്ടു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് കാരണം എന്താണെന്ന് അധികൃതർ അന്വേഷിച്ചപ്പോള്‍ ജോലിക്കാർ ശുചിത്വ പരിശീലനത്തിനായി ബ്രിസ്റ്റോൾ കോളജിൽ പോയിരിക്കുകയാണെന്ന് മറുപടിയാണ് റസ്റ്ററന്‍റ് നല്‍കിയത്.

എംപയർ ഓഫ് ഇന്ത്യ എന്ന റസ്റ്ററന്റാണ് ശുചിത്വ പ്രശ്നത്തിൽ കുടുങ്ങിയത്. ട്രിപ്പ്അഡ്വൈസറിൽ മികച്ച റസ്റ്ററന്റായി ഉപഭോക്താക്കൾ റേറ്റ് ചെയ്ത റസ്റ്ററന്റാണ് ഈ കുടുക്കിൽ പെട്ടത് എന്നതാണ് രസകരം.

അധികൃതർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എംപയർ ഓഫ് ഇന്ത്യക്ക് കിട്ടിയത് അഞ്ചിൽ രണ്ട് റേറ്റിങ്ങാണ് കിട്ടിയത്.

റസ്റ്ററന്റിൽ എപ്പോഴും സൂക്ഷിക്കേണ്ട ചില രേഖകൾ കോളജില്‍ പഠനത്തിനായി പോയ ജോലിക്കാർ കൈവശം വെച്ചിരുന്നു. അധികൃതർ പരിശോധനയ്ക്കെത്തിയപ്പോൾ ഈ രേഖകൾ ആവശ്യപ്പെട്ടു. ഇത് കൊടുക്കാൻ കഴിയാതിരുന്നതാണ് ടെസ്റ്റിൽ പരാജയപ്പെടാൻ കാരണമെന്ന് റസ്റ്ററന്റിന്റെ വക്താവ് അറിയിച്ചു. രേഖകള്‍ തിരികെയെത്തിച്ച് അടുത്ത പരിശോധനയിൽ പ്രശ്നപരിഹാരം ചെയ്യുമെന്നും വക്താവ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍