UPDATES

ഒരു കുഞ്ഞിനു മൂന്നു മാതാപിതാക്കളെന്ന രീതി ബ്രിട്ടനില്‍ നിയമവിധേയം

അഴിമുഖം പ്രതിനിധി

ഐവിഎഫ് ചികിത്സാരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ബ്രിട്ടന്‍. ദാതാവിന്റെ അണ്ഡവും കൂട്ടിച്ചേര്‍ത്ത് കുഞ്ഞിന് ജന്മം നല്‍കുന്ന രീതിയെ ബ്രിട്ടന്‍ നിയമവിധേയമാക്കി. ഇത് വഴി മൂന്ന് പേര്‍ ചേര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുന്നതിനെ അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി. ബ്രിട്ടീഷ് പാര്‍ലമെന്റ് 128 നെതിരെ 382 വോട്ടുകള്‍ക്കാണ് ഈ ബില്ല് പാസ്സാക്കിയത്. 

വന്ധ്യതാ ചികിത്സാരംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കുന്ന നിയമമായാണ് ഇതിനെ ഗവേഷകര്‍ കരുതുന്നത്. യുകെയിലെ ന്യൂകാസില്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് തുടക്കമിട്ടത്. മൈറ്റോകോണ്‍ട്രിയല്‍ രോഗം ബാധിച്ചവര്‍ക്കാണ് ഈ മാര്‍ഗ്ഗം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിന് സാധിക്കുക. മാത്രമല്ല ഇത്തരം രോഗം ബാധിച്ചവര്‍ക്ക് ഈ രീതി വഴി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ബാധിക്കില്ലെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന ജീനുകളെ ഡിഎന്‍എയില്‍ നിന്ന് വേര്‍തിരിച്ചാണ് അണ്ഡം നിക്ഷേപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍