UPDATES

യുകെ/അയര്‍ലന്റ്

കത്വ ബലാത്സംഗ കൊല യുകെ പാര്‍ലമെന്റിൽ; മോദിയുടെ സന്ദർശനസമയത്ത് വിഷയം ഉയർത്തുമോയെന്ന് അംഗങ്ങൾ

മോദിയുടെ സന്ദർശനവേളയിൽ ചില പ്രഭുസഭാംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഈ സംഭവത്തില്‍ നടക്കണമെന്ന്ഉറപ്പുവരുത്താൻ ബ്രിട്ടിഷ് സർക്കാർ നിലപാടെടുക്കണമെന്ന് അംഗങ്ങളിലൊരാളായ നാസിർ അഹ്മദ് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ബ്രിട്ടീഷ് പാര്‍ലമെന്റിന്‍റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ചർച്ചയായി. കടുത്ത മനുഷ്യാവകാശലംഘനമാണ് കത്വയിൽ നടന്നിട്ടുള്ളതെന്നും കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലണ്ടനിൽ എത്തുമ്പോൾ ഈ വിഷയം ഉന്നയിക്കപ്പെടുമോയെന്ന് പ്രഭുസഭാംഗങ്ങൾ ചോദിച്ചു.

ഇത്തരമൊരു പ്രതിഷേധം സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന സൂചനയാണ് അംഗങ്ങൾക്ക് മറുപടിയായി കിട്ടിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം സംഭവങ്ങൾ ഭീതിജനകമാണെന്ന് സർക്കാരിനെ പ്രതിനിധീകരിച്ച് സംസാരിച്ച ബാരോനെസ്സ് ഡീബോറ സ്റ്റെഡ്മാൻ സ്കോട്ട് പറഞ്ഞു. സംഭവത്തിൽ നീതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുള്ളതാണെന്നും സ്കോട്ട് വിശദീകരിച്ചു.

അതെസമയം മോദിയുടെ സന്ദർശനവേളയിൽ ചില പ്രഭുസഭാംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഈ സംഭവത്തില്‍ നടക്കണമെന്ന്ഉറപ്പുവരുത്താൻ ബ്രിട്ടിഷ് സർക്കാർ നിലപാടെടുക്കണമെന്ന് അംഗങ്ങളിലൊരാളായ നാസിർ അഹ്മദ് ആവശ്യപ്പെട്ടു. 1984ലെ സിഖ് കൂട്ടക്കൊലയും ഇതോടൊപ്പം ഉന്നയിക്കപ്പെട്ടു. കോമൺവെൽത്ത് ഉച്ചകോടിക്കിടെ ഈ വിഷയം ഉന്നയിക്കപ്പെടണമെന്ന് അംഗങ്ങളിലൊരാളായ ഇന്ദ്രജിത്ത് സിങ് ആവശ്യപ്പെട്ടു.

എന്നാൽ, 1984ൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സിഖ് വംശജരോട് സർക്കാരിന് കടുത്ത അനുഭാവമുണ്ടെന്നും എന്നാൽ ഇത് പൂർണമായും ഇന്ത്യൻ അധികാരികളുടെ അന്വേഷണത്തിൽ വരേണ്ട വിഷയമാണെന്നും ബ്രിട്ടിഷ് ഗവണ്മെന്റിന് വേണ്ടി സ്റ്റെഡ്‌മാൻ സ്കോട്ട് വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമാണ് ഒരു രാഷ്ട്രീയപരിഹാരം കണ്ടെത്തേണ്ടതെന്നും സ്കോട്ട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍