UPDATES

യുകെ/അയര്‍ലന്റ്

പത്തുവർഷത്തിലെ ഏറ്റവും വലിയ ലാഭം നേടിയ ലോയ്ഡ്സ് ബാങ്ക് 305 പേരെ പിരിച്ചുവിടുന്നു; 49 ബ്രാഞ്ചുകൾ പൂട്ടുന്നു!

ബാങ്ക് തൊഴിലാളികളെ തുടർച്ചയായി പിരിച്ചുവിടുന്നതിൽ യുനൈറ്റ് ട്രേഡ് യൂണിയൻ ഓഫീസറായ റോബ് മക്ഗ്രേഗോർ ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ പത്തുവർഷത്തിലെ ഏറ്റവും വലിയ ലാഭം കമ്പനി നേടിയെന്ന ലോയ്ഡ്സ് ബാങ്കിന്‍റെ പ്രഖ്യാപനം വന്നു ഒരാഴ്ച പിന്നിടുമ്പോഴേക്കും തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി കൂട്ട പിരിച്ചുവിടൽ. യു കെയിലാകെ 305 പേരെ പിരിച്ചുവിടാനും 49 ബ്രാഞ്ചുകള്‍ പൂട്ടാനുമാണ് ലോയ്ഡ്സ് ബാങ്ക് ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളത്.

തങ്ങൾ 1230 തസ്തികകൾ നീക്കം ചെയ്യുകയാണെന്നും പുതിയതായി 925 തൊഴിലുകൾ ‘സൃഷ്ടിക്കു’മെന്നും ലോയ്ഡ്സ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞവർഷം തന്നെ പിരിച്ചുവിടല്‍ സൂചന ബാങ്ക് നല്‍കിയിരുന്നെങ്കിലും തീരുമാനം എടുക്കുന്നത് ഇപ്പോഴാണ്. അന്ന് 100 തൊഴിലുകൾ നഷ്ടപ്പെടുമെന്നായിരുന്നു ബാങ്ക് പറഞ്ഞിരുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനാണ് ‘പുതിയ തസ്തികകൾ’ സൃഷ്ടിക്കുന്നതെന്ന് ബാങ്കിന്റെ വക്താവ് പറഞ്ഞു.

ജോലി നഷ്ടപ്പെട്ട തൊഴിലാളികളുമായി അവരുടെ ലൈൻ മാനേജർമാർ സംസാരിച്ചിട്ടുണ്ടെന്നും തൊഴിലാളി സംഘടനകളുമായി ചർച്ചകൾ നടത്തിയെന്നും വക്താവ് അറിയിച്ചു. നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ബാങ്ക് തൊഴിലാളികളെ തുടർച്ചയായി പിരിച്ചുവിടുന്നതിൽ യുനൈറ്റ് ട്രേഡ് യൂണിയൻ ഓഫീസറായ റോബ് മക്ഗ്രേഗോർ ആശങ്ക പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍