UPDATES

വിദേശം

ലണ്ടനിൽ കൗമാരക്കാരൻ കുത്തേറ്റു മരിച്ചു; നഗരത്തില്‍ കൊലപാതകങ്ങൾ കൂടുന്നതിൽ ആശങ്ക വളരുന്നു

പ്രതിപക്ഷനേതാവ് ജെരെമി കോർബിൻ ഈ വിഷയത്തിൽ ഗൗരവമേറിയ ഇടപെടലിന് തുടക്കമിട്ടിട്ടുണ്ട്. പൊലീസ് ഓഫീസര്‍മാരുടെയും അക്രമങ്ങളിൽ ഇരകളാവരുടെയും വിദഗ്ധരുടെയും ഒരു യോഗം വിളിക്കാനും ഇദ്ദഹത്തിന് പദ്ധതിയുണ്ട്. പൊലീസിനുള്ള ഫണ്ടിങ് കുറച്ചുകൊണ്ട് സൗമൂഹിക കെട്ടുറപ്പ് ഉറപ്പുവരുത്താൻ കഴിയില്ലെന്ന് ജെരെമി ചൂണ്ടിക്കാട്ടുന്നു.

കിഴക്കൻ ലണ്ടനിലാണ് 18കാരൻ കുത്തേറ്റു മരിച്ചത്. തിങ്കളാഴ്ച 11 മണിയോടെയായിരുന്നു സംഭവം.

സ്ഥലത്തെത്തിയ പൊലീസ് കുത്തേറ്റയാളെ എയർ ആംബുലന്‍സിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും 11.30ഓടെ മരണം സ്ഥിരീകരിച്ചു.

2018ല്‍ ഇതുവരെ അമ്പതോളം കൊലപാതകങ്ങളാണ് നഗരത്തിൽ നടന്നത്. 2012നു ശേഷം കൊലപാതകങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. അക്രമ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള നയങ്ങളിൽ ഗൗരവമേറിയ മാറ്റങ്ങൾ ആവശ്യമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് വെറും ഒന്നര മണിക്കൂറിനിടയിൽ ആറ് കൗമാരക്കാർ കുത്തേറ്റു മരിച്ച സംഭവമുണ്ടായത്. ഇതോടെ ജനങ്ങൾ തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

പൊലീസിനുള്ള ഫണ്ടിൽ സർക്കാർ വരുത്തിയ കുറവാണ് ഗൗരവമേറിയ അക്രമങ്ങൾ വർധിക്കാൻ കാരണമെന്ന് വിലയിരുത്തലുണ്ട്. ഓഫീസര്‍മാരുടെ എണ്ണത്തിലും വന്‍തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതിനായിരത്തിലധികം ഓഫീസർമാരുടെ കുറവ് നിലവിലുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2010 മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം 143,734 പൊലീസ് ഓഫീസര്‍മാരാണ് സർവ്വീസിലുണ്ടായിരുന്നത്. 2017 മാർച്ച് മാസത്തിൽ ഇത് 123,142 ആയി കുറഞ്ഞു.

നവംബർ മാസത്തിൽ പുറത്തുവന്ന കണക്കുകൾപ്രകാരം കത്തിയും തോക്കും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 20% വർധന ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതെസമയം മൊത്തം കുറ്റകൃത്യങ്ങളുടെ അളവിൽ 9% കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസർമാരുടെ എണ്ണം കുറഞ്ഞതുമൂലമുണ്ടായ ജോലി സമ്മർദ്ദം പല കേസുകളും ചാര്‍ജ് ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പൊലീസിലെ ഒരുവിഭാഗം സമ്മതിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇടക്കാലത്തുണ്ടായ വർധന മറ്റുള്ള കുറ്റകൃത്യങ്ങളിൽ വേണ്ട ശ്രദ്ധ നല്കാൻ പൊലീസിന് കഴിയാതെ പൊയതിന്റെ കാരണങ്ങളിലൊന്നാണ്. ജീവനക്കാരുടെ എണ്ണക്കുറവു തന്നെയാണ് ഇതിന്റെയും അടിസ്ഥാന കാരണമായി പ്രവര്‍ത്തിച്ചത്. എന്തായാലും പൊലീസിന് അറിഞ്ഞോ അറിയാതെയോ കാണിക്കേണ്ടി വന്ന അലംഭാവം കുറ്റവാളികളെ പ്രചോദിപ്പിച്ചെന്നു വേണം മനസ്സിലാക്കാൻ.

പ്രതിപക്ഷനേതാവ് ജെരെമി കോർബിൻ ഈ വിഷയത്തിൽ ഗൗരവമേറിയ ഇടപെടലിന് തുടക്കമിട്ടിട്ടുണ്ട്. പൊലീസ് ഓഫീസര്‍മാരുടെയും അക്രമങ്ങളിൽ ഇരകളാവരുടെയും വിദഗ്ധരുടെയും ഒരു യോഗം വിളിക്കാനും ഇദ്ദഹത്തിന് പദ്ധതിയുണ്ട്. പൊലീസിനുള്ള ഫണ്ടിങ് കുറച്ചുകൊണ്ട് സൗമൂഹിക കെട്ടുറപ്പ് ഉറപ്പുവരുത്താൻ കഴിയില്ലെന്ന് ജെരെമി ചൂണ്ടിക്കാട്ടുന്നു.

പൊലീസിനുള്ള ഫണ്ട് കുറച്ചതും, മയക്കുമരുന്ന് കടത്ത് അടക്കമുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പൊലീസ് ചാര്‍ജ് ചെയ്യുന്നതിലെ എണ്ണത്തിലുണ്ടായ കുറവുമെല്ലാം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തൽ തന്നെയാണ് ആഭ്യന്തരമന്ത്രി ആംബർ റുഡ്ഢിനും ഉള്ളത്. സോഷ്യൽ മീഡിയയും ഭവനരഹിതരുടെ എണ്ണം കൂടുന്നതുമെല്ലാം കുറ്റകൃത്യങ്ങളുടെ എണ്ണംകൂട്ടുന്നതിലേക്ക് സംഭാവന ചെയ്തിട്ടുള്ള ഘടകങ്ങളായി ആംബർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍